എം-ആര്‍എന്‍എ വാക്‌സിനുകള്‍ ഗൗരവമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

ദില്ലി : എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാകുമോ എന്ന ഭയമാണ് പലരെയും കോവിഡ് വാക്സീന്‍ എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. വാക്‌സിന്‍ എടുത്തവര്‍ക്ക് അപൂര്‍വമായി ഉണ്ടാകാറുള്ള പ്രശ്നങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുമുണ്ട്.

ഫൈസര്‍-ബയോഎന്‍ടെക്, മൊഡേണ തുടങ്ങിയ എംആര്‍എന്‍എ കോവിഡ് വാക്‌സിനുകള്‍ ഗൗരവമായ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ലെന്ന് ജാമാ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.

വാക്‌സിനുമായി ബന്ധപ്പെട്ട 23 ഗൗരവ പാര്‍ശ്വഫലങ്ങളുമായി എം-ആര്‍എന്‍എ വാക്‌സിനുകള്‍ക്ക് ബന്ധമില്ലെന്ന് ഗവേഷകര്‍ പറയുന്നു. വാക്‌സിന്‍ എടുത്ത 62 ലക്ഷത്തോളം പേരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഡേറ്റ പരിശോധിച്ചതില്‍ നിന്നാണ് ഈ കണ്ടെത്തല്‍.

എംആര്‍എന്‍എ വാക്‌സിന്‍ എടുത്തവര്‍ക്ക് അതിനു ശേഷമുള്ള ആദ്യ മൂന്ന് ആഴ്ചകളിലും മൂന്ന് മുതല്‍ ആറ് ആഴ്ച വരെ കാലഘട്ടത്തിലും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പഠനത്തില്‍ വിലയിരുത്തിയത്. മുന്‍ വാക്‌സിന്‍ പഠനങ്ങളിലും കോവി‍ഡ് വാക്‌സിന്‍ പരീക്ഷണ ഘട്ടങ്ങളിലും അതിനു ശേഷവും രേഖപ്പെടുത്തപ്പെട്ട 23 പാര്‍ശ്വഫലങ്ങള്‍ ഇവരില്‍ വ്യാപകമായി ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെട്ടു.

മസ്തിഷ്ക്കവീക്കം, പക്ഷാഘാതം, ബെല്‍സ് പാല്‍സി, അപ്പന്‍ഡിസൈറ്റിസ്, അനാഫിലാക്സിസ്, മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

വാക്‌സിനുകളുടെ സുരക്ഷാ പരിശോധന ഫലങ്ങള്‍ ധൈര്യം പകരുന്നതാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കൈസര്‍ പെര്‍മനന്‍റേ വാക്‌സിന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടര്‍ നികോള ക്ലെയ്ന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....