ആധാർ ഒതന്റിക്കേഷനുള്ള അനുമതി സ്വകാര്യ മേഖലയ്ക്കു കൂടി നൽകാനൊരുങ്ങി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ആധാര്‍ ഒതന്റിക്കേഷനുള്ള അനുമതി സ്വകാര്യ മേഖലയ്ക്കു കൂടി നല്‍കാനൊരുങ്ങി കേന്ദ്രം. ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സമര്‍പ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ പേര്, ജനനത്തീയതി, ലിംഗം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയോ അല്ലെങ്കില്‍ ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം അല്ലെങ്കില്‍ ഐറിസ്) നല്‍കിയോ വിവിധ സേവനങ്ങള്‍ക്കായി വേരിഫൈ ചെയ്യുന്ന പ്രക്രിയയാണ് ആധാര്‍ ഒതന്റിക്കേഷന്‍. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള വേരിഫിക്കേഷന്‍ നടത്തുന്നത്. നിലവില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും മാത്രമേ ആധാര്‍ ഒതന്റിക്കേഷന്‍ നടത്താന്‍ അനുമതിയുള്ളൂ.

പുതിയ ശുപാര്‍ശകള്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്, ഈ വിഷയത്തില്‍, ബന്ധപ്പെട്ടവരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ക്ഷണിച്ചിട്ടുമുണ്ട്. ഫീഡ്ബാക്കുകള്‍ MyGov വെബ്‌സൈറ്റ് വഴി 2023 മെയ് 5-നകം സമര്‍പ്പിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...