ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികൾക്ക് നിർണായക സുരക്ഷയൊരുക്കുന്ന ദേശീയ മിനിമം വേതന പരിധി (നാഷണൽ ഫ്ലോർ വേജ്) നടപ്പാക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി കേന്ദ്ര തൊഴിൽ മന്ത്രാലയം വിവിധ സംസ്ഥാന സർക്കാരുകളുമായി ചർച്ചകൾ ആരംഭിച്ചു. അന്തിമ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി പ്രത്യേക കേന്ദ്ര ഉപദേശക സമിതി രൂപീകരിക്കാനും മന്ത്രാലയം ഒരുങ്ങുകയാണ്. 2019-ൽ പാർലമെന്റ് പാസാക്കിയ വേതന ചട്ടം (Code on Wages, 2019) രാജ്യവ്യാപകമായി നിയമപരമായി ബാധകമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നിയമം പാസാക്കി ആറ് വർഷം പിന്നിടുമ്പോഴാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടപടികൾ വേഗത്തിലാക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























