കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ : മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആവശ്യങ്ങളിൽ അനുകൂലതീരുമാനം ഗഡ്കരി ഉറപ്പുനൽകിയതായി സി.പി. ജോൺ പറഞ്ഞു. നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ മൗലികമായ പ്രശ്നം മാനേജ്മെന്റിലെ കെടുകാര്യസ്ഥതയാണ്. ഇക്കാര്യത്തിൽ പഴയ മന്ത്രിയെ കുറ്റപ്പെടുത്താനില്ല. ടിക്കറ്റിതര വരുമാനം കൂട്ടേണ്ടത് അത്യാവശ്യമാണ് – മന്ത്രി പറഞ്ഞു. ആകെയുള്ള ബസുകളുടെ 65 ശതമാനത്തോളവും ഓർഡിനറിയാണ്. അത് കൂട്ടാനുള്ള ആലോചനയില്ല. ഏതാണ്ട് ഒരുദിവസം രണ്ടരക്കോടിയുടെ നഷ്ടം കെ.എസ്.ആർ.ടി.സി.ക്ക് പ്രിയദർശിനി പദ്ധതിയിലൂടെ ഉണ്ടാവുന്നുണ്ട്.

കെ.എസ്.ആർ.ടി.സി.യും പ്രൈവറ്റും ഒരുമിച്ചു പോകുന്ന റൂട്ടുകളിൽ പ്രൈവറ്റ് ബസുകൾക്കും പ്രശ്നമുണ്ടാവുന്നുണ്ട്. പ്രൈവറ്റ് എന്നല്ല, അവർ പബ്ലിക് ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാരാണ്. അവർ നിക്ഷേപകരാണ്. പൊതുഗതാഗതത്തിന്റെ ഭാരംവഹിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ കേരളത്തിലുണ്ടായിരുന്നു എന്നത് നമ്മൾ കാണാതെ പോയി. അത് രാഹുൽഗാന്ധി കണ്ടു. അവിടെയാണ് കോൺഗ്രസിന്റെ പുരോഗമന വീക്ഷണമെന്നും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയില്‍ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങൾ ഇവയാണ് >> വാഹൻ – സാരഥി സേവനങ്ങളിലെ തടസ്സങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കാൻ ദേശീയ ഇൻഫർമാറ്റിക്സ് സെന്ററിന് (എൻ.ഐ.സി.) കേന്ദ്രമന്ത്രി നിര്‍ദ്ദേശം നല്‍കി. കേരളത്തിൽ ഇ-ചലാൻ സംവിധാനം ഏതാനും ദിവസങ്ങൾക്കകം പൂർണമായി പ്രവർത്തനക്ഷമമാക്കും. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകളിലെ ക്രമക്കേടുകൾ പരിശോധിച്ച് ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കും. ദേശീയപാതകളിലെ എ.എൻ.പി.ആർ. ക്യാമറാദൃശ്യങ്ങളും വെയ്-ഇൻ-മോഷൻ വിവരങ്ങളും കേരള മോട്ടോർ വാഹന വകുപ്പുമായി കേന്ദ്രം പങ്കിടും. കെ.എസ്.ആർ.ടി.സി. ബസ് നവീകരണത്തിന് സോഫ്റ്റ് ലോൺ അനുവദിക്കണമെന്ന കേരളത്തിന്റെ ശുപാർശ സാമ്പത്തികകാര്യ വകുപ്പിന് കൈമാറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...