ചെങ്ങന്നൂർ: മുളക്കുഴ സെഞ്ച്വറി ഹോസ്പിറ്റൽ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ജീവനക്കാരുടെ ശമ്പള കുടിശിക ഉടൻ നൽകുകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹോസ്പിറ്റൽ സമര സമിതിയുടെ നേതൃത്വത്തിൽ റിലേ നിരാഹാര സത്യാഗ്രഹം ബിജെപി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
മാനേജ്മെന്റിലെ ഒരു വിഭാഗവും ചില വ്യക്തികളും ചേര്‍ന്നാണ് നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്ന ആശുപത്രിയെ മോര്‍ച്ചറിക്കുള്ളിലാക്കിയത്. ഇതിനു പിന്നില്‍ ചില ഗൂഡലക്ഷ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. തൊഴിലാളിപാർട്ടിയുടെ നേതാക്കന്മാരും ജനപ്രതിനിധിയും മുതലാളിമാർക്ക് ഒപ്പം നിൽക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. ഇവർ തൊഴിലാളികളെ വഞ്ചിക്കുകയാണ്.
സമരസമതി പ്രസിഡന്റും ചെങ്ങന്നൂർ നഗരസഭാ ചെയർമാനുമായ കെ. ഷിബു രാജൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, സമരസമിതി രക്ഷാധികാരി അഡ്വ: ജോർജ് തോമസ്, പി. എം തോമസ്, അഡ്വ: മോഹൻദാസ്, അനീഷ് മുളക്കുഴ, പ്രവീൺ എൻ. പ്രഭ, ജോർജ്കുട്ടി, കെ. ജെ തോമസ്, ബിന്ദു, സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.