ക്വാറികളുടെ സി.ഇ.ആർ ഫണ്ട് വിനിയോഗം വിവരങ്ങൾ നല്‍കിയില്ല ; കലഞ്ഞൂർ പഞ്ചായത്തിന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ വിമർശനം

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ സി.ഇ.ആർ. (കോർപ്പറേറ്റ് എൻവയൺമെന്റൽ റെസ്‌പോൺസിബിലിറ്റി) ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ പരിശോധിക്കാത്തതിനും റിപ്പോർട്ടുകൾ ഓഡിറ്റിന് നൽകാത്തതിനും കലഞ്ഞൂർ പഞ്ചായത്തിന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ വിമർശനം. കേന്ദ്ര വന, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ക്വാറികൾ അവരുടെ സി.ഇ.ആർ. ഫണ്ട് വിനിയോഗം അവിടെ നടത്തേണ്ടതാണ്. ക്വാറിയുടെ പ്രവർത്തനംമൂലം ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന ആഘാതങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാകണം ഫണ്ട് വിനിയോഗം.

നദികളുടെ പുനരുജ്ജീവനം, കിണർ റീചാർജിങ്, മഴവെള്ളസംഭരണി, പുനരുത്പാദന ഊർജസ്രോതസ്സുകളുടെ പ്രോത്സാഹനം, പരിസ്ഥിതി വ്യവസ്ഥകളുടെ പുനഃസ്ഥാപനം, കുടിവെള്ള വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കൽ, ആശുപത്രികൾ, അങ്കണവാടികൾ, ബഡ്‌സ് സ്‌കൂളുകൾ, ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങൾക്കാണ് ഫണ്ട് പ്രധാനമായും വിനിയോഗിക്കേണ്ടത്. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികൾ ഇത്തരത്തിൽ സി.ഇ.ആർ. ഫണ്ട് വിനിയോഗം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശം ഓഡിറ്റിന് ആവശ്യപ്പെട്ടുവെങ്കിലും നല്കാൻ കൂട്ടാക്കിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...