വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

വൈക്കം : ഏപ്രിൽ മെയ് മാസങ്ങളിലായി വേമ്പനാട് സ്വിമ്മിംഗ് അക്കാദമി സംഘടിപ്പിച്ച അവധിക്കാല നീന്തൽ പരിശീലനത്തിൽ പരിശീലനം പൂർത്തിയാക്കിയ നാൽപതോളം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിവിധ പ്രായത്തിലുള്ള അമ്പതോളം വിദ്യാർഥികൾക്ക് പലബാച്ചുകളിലായി കോച്ച് വി എം രാജേഷിന്റെ നേതൃത്വത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്. കുട്ടികൾക്ക്‌ ജലാശയങ്ങളിലെ അപകടങ്ങളിൽനിന്നുമുള്ള സ്വയരക്ഷയ്ക്കും വരുന്ന അധ്യായനവർഷത്തിലെ സ്കൂൾതലങ്ങളിലെ നീന്തൽ മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുക എന്നീ രണ്ടുലക്ഷ്യങ്ങൾ മുമ്പിൽകണ്ടുകൊണ്ടാണ് പരിശീലനം പൂർത്തീകരിച്ചത്. ഇനി വരുന്ന എല്ലാ അവധിദിവസങ്ങളിലും പുതിയതായി ചേരുന്ന കുട്ടികൾക്കുൾപ്പെടെ പരിശീലനം നൽകുമെന്ന് അക്കാദമി അറിയിച്ചു.

വൈക്കം നഗരസഭ വൈസ് ചെയർമാൻ പി റ്റി സുഭാഷിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി ഹാളിൽ ചേർന്ന യോഗം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ ലേഖ ശ്രീകുമാർ സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായിരുന്ന റിട്ടേഡ് ക്യാപ്റ്റൻ വിനോദ്കുമാറും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി വൈക്കം താലൂക്ക് ചെയർമാൻ പി സോമൻ പിള്ളയും ചടങ്ങിൽ ആശംസകൾ അറിയിച്ചു. 40കുട്ടികളെ നീന്തലിന് പ്രാപ്തനാക്കിയ കോച്ച് വി എം രാജേഷിനെ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് വീശിഷ്ട വ്യക്തികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സർട്ടിഫിക്കറ്റ് വിതരണം നടത്തി. വേമ്പനാട് സ്വിമ്മിംഗ് ആക്കാദമിക്കുവേണ്ടി സംഘാടകൻ ഷിഹാബ് കെ സൈനു നന്ദിരേഖപ്പെടുത്തി യോഗം അവസാനിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...