മികച്ച ശുചിത്വ നിലവാരം പുലർത്തിയ സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മികച്ച ശുചിത്വ നിലവാരം പുലർത്തിയ സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പത്തനംതിട്ട കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ, ധർമ്മശാലകൾ, താമസ സൗകര്യം ഉളള ട്രെക്കിംഗ് ക്യാമ്പുകൾ എന്നിവിടങ്ങളിലെ ഖരദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെയും പൊതു ശുചിത്വത്തിന്റെയും മാനദണ്ഡങ്ങൾ പ്രകാരം വിലയിരുത്തി അനുവദനീയമായ മാർക്ക് നൽകി റേറ്റിംഗ് സർട്ടിഫിക്കറ്റ് നൽകുന്നതാണ് പ്രവർത്തനം.

മൂന്ന് റേറ്റിംഗ് ഗ്രേഡുകളിലാണ് എസ്ജിഎൽആർ സർട്ടിഫിക്കേഷൻ നൽകുന്നത്. വൺ ലീഫ് റേറ്റിംഗ്, ത്രീ ലീഫ് റേറ്റിംഗ്, ഫൈവ് ലീഫ് റേറ്റിംഗ് എന്നിവയാണ് വിവിധ ഗ്രേഡുകൾ. ഇതിൽ ഫൈവ് ലീഫ് റേറ്റിംഗ് ഉയർന്ന മാലിന്യ സംസ്കരണ- ശുചിത്വ സ്റ്റാൻഡേർഡ്സ് ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്കാണ് ലഭിക്കുക. ഇത്തരത്തിൽ സർട്ടിഫിക്കേഷൻ നൽകുന്നതിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വെരിഫിക്കേഷനായി സബ്കമ്മിറ്റികളും രൂപീകരിച്ചിരുന്നു. സംസ്ഥാനതല കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയും ജില്ലാതല കമ്മിറ്റിയുടെ ചെയർമാൻ ജില്ലാ കളക്ടറുമാണ്.

ശുചിത്വ മിഷൻ, തദ്ദേശസ്വയം ഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ടൂറിസം വകുപ്പ്, ഹരിതകേരളം മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ ഉദ്യേഗസ്ഥരെയും ടൂറിസം മേഖലയിലെ വിദഗ്ധരെയും ഉൽപ്പെടുത്തിയാണ് വേരിഫിക്കേഷൻ സബ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റുന്മാർക്കാണ് സബ് കമ്മിറ്റിയുടെ രൂപീകരണ ചുമതല. വേരിഫിക്കേഷൻ പ്രക്രിയകളിലൂടെ വിവിധ റേറ്റിംഗ് ലഭിച്ച 17 ഹോസ്പിറ്റാലിറ്റി ഫെസിലിറ്റികളാണ് പത്തനംതിട്ട ജില്ലയിൽ ഉളളത്. ത്രീ ലീഫ് റേറ്റിംഗ് ലഭിച്ച മൂന്നും വൺ ലീഫ് റേറ്റിംഗ് ലഭിച്ച പതിനാലും ഹോസ്പിറ്റാലിറ്റി ഫെസിലിറ്റികൾ ജില്ലയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...