മാലിന്യ സംസ്കരണ രംഗത്ത് ഗവേഷണ പദ്ധതിയുമായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷനും കോഴഞ്ചേരി സെന്റ് തോമസ് കോളേജും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ സംസ്കരണ രംഗത്ത് ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷനും കോഴഞ്ചേരി സെന്റ് തോമസ് കോളേജും. ഇതിന്റെ തു‌ടക്കമെന്ന നിലയിൽ ശുചിത്വ മിഷനും സെന്റ് തോമസ് കോളേജും ധാരണപത്രം ഒപ്പുവെച്ചു. ജില്ലാ ശുചിത്വ മിഷന് വേണ്ടി പത്തനംതിട്ട ജില്ലാ കളക്ടറും കോഴഞ്ചേരി സെന്റ് തോമസ് കോളേജിന് വേണ്ടി പ്രിൻസിപ്പൽ ഡോ. ജോർജ്ജ് കെ അലക്സും മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് (എംഒയു) ഒപ്പുവെച്ചു. ഇതിലൂടെ മാലിന്യ സംസ്കരണ രംഗത്തെ ഗവേഷണ പരമ്പരയ്ക്കാണ് ജില്ലയിൽ തുടക്കമാകുന്നത്.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അനുയോജ്യമായ ഫൈറ്റോറെമിഡിയേഷൻ ഏജന്റുമാരെ തിരിച്ചറിയുന്നതിന് തണ്ണീർത്തട സസ്യങ്ങളുടെ പരിശോധന സംബന്ധിച്ച ഗവേഷണ പദ്ധതിയാണ് ആദ്യഘട്ടത്തിൽ നടക്കുക. ഗവേഷണ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം മേധാവി അഞ്ജു വി ജലജ് ആണ്. കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാരും ഭൂമിത്രസേന അംഗങ്ങളും ഗവേഷക വിദ്യർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...