ചെങ്ങന്നൂര്‍ : കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സി.എഫ് തോമസ് അനുസ്മരണം നടത്തി. ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്നുള്ളതിന് ഏറ്റവും നല്ല മാതൃകയായിരുന്നു സി.എഫ് തോമസ്സ് എന്ന് അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് സ്റ്റീയറിംഗ് കമ്മിറ്റി അംഗവും ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റുമായ ഡോ.ഷിബു ഉമ്മൻ പറഞ്ഞു. സാധാരണക്കാരെയും പാവപ്പെട്ടവരെയും എന്നും കരുതുകയും അവർക്കു വേണ്ടി നിലകൊള്ളുകയും ചെയ്ത പൊതുപ്രവർത്തകൻ ആയിരുന്നു സി.എഫ് തോമസ്സ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ചാക്കോ കൈയ്യത്ര, റെജി ജോൺ, സി.എം മാത്യു, ജോൺ പാപ്പി, നിയോജക മണ്ഡലം ട്രഷറർ പി.ടി രാജു, മുൻസിപ്പൽ കൗൺസിലർ മാരായ ശരത് ചന്ദ്രൻ, കുമാരി.ടി, അർച്ചന കെ ഗോപി എന്നിവർ പ്രസംഗിച്ചു.