കോഴിക്കോട് ബീച്ച് തുറന്നു ; പ്രവേശനം രാത്രി എട്ടുമണിവരെ – മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട കോഴിക്കോട് ബീച്ച്  ഇന്ന് സന്ദർശകർക്കായി തുറന്നു. കൊവിഡ്  മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ച് മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവു. രാവിലെ മുതല്‍ ബീച്ചിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്.

വ്യായാമം ചെയ്യുന്നവർക്കായി നേരത്തെ രാവിലെ ചെറിയ ഇളവുകൾ നല്‍കിയിരുന്നെങ്കിലും നവീകരണം പൂർത്തിയായ ശേഷം ബീച്ച് പൂർണമായും തുറക്കുന്നത് ഇന്നാണ്. രാത്രി എട്ട് മണിവരെയാണ് ബീച്ചിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകുക. മാസ്കും സാമൂഹിക അകലും നിർബന്ധമാണ്. തുറന്ന ആദ്യദിനം പുലർച്ചെ മുതല്‍ തന്നെ നിരവധി പേരാണ് ബീച്ചിലേക്കെത്തിയത്.

തിരക്ക് അധികമായാല്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് ജനങ്ങളെ നിയന്ത്രിക്കും. മാലിന്യങ്ങൾ വലിച്ചെറിയുന്നവരില്‍നിന്നും പിഴയീടാക്കും. മാലിന്യം നിക്ഷേപിക്കാന്‍ കച്ചവടക്കാര്‍ ഓരോരുത്തരും പ്രത്യേകം കൂടകൾ സ്ഥാപിക്കണമെന്നും തെരുവ് കച്ചവടക്കാർക്ക് ലൈസന്‍സ് നിർബന്ധമാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...