പത്തനംതിട്ട : കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാനും കേരളത്തിലെ മുന്‍ മന്ത്രിയും ആയിരുന്ന സി എഫ് തോമസ് യഥാര്‍ത്ഥ ഗാന്ധിയനായ ജനനേതാവ് ആയിരുന്നു എന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്. കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സിഎഫ് തോമസ് ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെയും മതസൗഹാര്‍ദത്തിന് വേണ്ടിയും സാധാരണക്കാര്‍ക്ക് വേണ്ടിയും നിയമസഭയ്ക്ക് അകത്തും പുറത്തും പോരാടിയിരുന്ന വ്യക്തിത്വമായിരുന്നു സി എഫ് തോമസ് എന്ന് വിക്ടര്‍ ടി തോമസ് പറഞ്ഞു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി ചാണ്ടപ്പിള്ള, യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ ജോമോന്‍ ജേക്കബ്, സജി കൂടാരത്തില്‍, അനീഷ് വി ചെറിയാന്‍, പാര്‍ട്ടി ജില്ലാ ഭാരവാഹികളായ ബിജു അലക്‌സ് മാത്യു, ടോണി കുര്യന്‍, യൂത്ത് ഫ്രണ്ട് ജില്ലാ ഭാരവാഹികളായ ജെഫ് ബിജു ഈശോ, ഫിജി ഫെലിക്‌സ് എന്നിവര്‍ പ്രസംഗിച്ചു.