കാറും കണ്ടയിനര്‍ ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ രണ്ടു നഴ്‌സുമാര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചാവക്കാട് : ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ കാറും കണ്ടയിനര്‍ ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ രണ്ടു നഴ്‌സുമാര്‍ മരിച്ചു. കാര്‍ യാത്രികരായ പൊന്നാനി ആശുപത്രിയിലെ നഴ്‌സ് കണ്ടയിന്‍കാട്ട് വീട്ടില്‍ സുഷമ (48), മാതൃശിശു ആശുപത്രിയിലെ നഴ്‌സ് രാധാഭായ് എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നര മണിയോടെ പുതിയിരുത്തി സ്‌കൂള്‍ പടിയിലാണ് അപകടം. ഗുരുവായൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. കാറിലുണ്ടായിരുന്ന മോഹനന്‍, ശശി, ഒന്നരവയസ്സുകാരനായ കുട്ടി, ലോറി ഡ്രൈവര്‍ ശിവാജി, സഹായി സിദ്ധ്വേശര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കണ്ടയിനര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരുടെയും വിവിധ ആംബുലന്‍സ് വളണ്ടിയര്‍മാരുടെയും സഹായത്തോടെയാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...

സിജെപി പ്രതിഷേധം ; ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

0
ദില്ലി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവുമായി ജവഹർലാൽ നെഹ്റു...

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...