എ​ട​ത്വ​യി​ല്‍ 60 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് സെ​ന്റര്‍ സ​ജ്ജം

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ആ​ല​പ്പു​ഴ​യി​ല്‍ കോ​വി​ഡ് സെ​ന്റ​ര്‍ സ​ജ്ജ​മാ​യി. എ​ട​ത്വ സെ​ന്റ്  അ​ലോ​ഷ്യ​സ് കോ​ളെ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് കോ​വി​ഡ് സെ​ന്റര്‍ സ​ജ്ജ​മാക്കി​രി​ക്കു​ന്ന​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം, സെ​ന്റ് അ​ലോ​ഷ്യ​സ് കോ​ളെ​ജ് അ​ധി​കൃ​ത​ര്‍, എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്റ​ര്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് 60 കി​ട​ക്ക​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന സ്വ​ന്തം വീ​ട്ടി​ല്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​ട്ടു​ള്ള​വ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് ഈ ​കേ​ന്ദ്രം ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തിന്റെ നിര്‍ദ്ദേശം ല​ഭി​ച്ച്‌ ഒ​രാ​ഴ്ച​കൊ​ണ്ടാ​ണ് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ച്ചു​ത​രു​ന്ന മു​റ​യ്ക്കു കേ​ന്ദ്ര​ത്തി​ന്റെ  പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ ആ​ല​പ്പു​ഴ​യി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം പെ​രു​കി​യ​തോ​ടെ​യാ​ണ് അ​ടി​യ​ന്തി​ര​മാ​യി കോ​വി​ഡ് സെ​ന്റ​ര്‍ ത​യ്യാറാ​ക്കി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...