ജില്ലയില്‍ ജൂലൈ 30ന് അകം 45 സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനം ആരംഭിക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ആറ് താലൂക്കുകളിലായി 45 സി.എഫ്.എല്‍.ടി.സികള്‍ ജൂലൈ 30നകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ജില്ലയിലെ സി.എഫ്.എല്‍.ടി.സികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2600 കിടക്കകള്‍ 45 സി.എഫ്.എല്‍.ടി.സികളിലായി സജ്ജീകരിക്കും. അടൂര്‍ താലൂക്കില്‍ നാല്, കോന്നിയില്‍ എട്ട്, കോഴഞ്ചേരിയില്‍ ഒന്‍പത്, തിരുവല്ലയില്‍ ഒന്‍പത്, മല്ലപ്പള്ളിയില്‍ ഒന്‍പത്, റാന്നി ആറ് എന്നിങ്ങനെയാണ് സി.എഫ്.എല്‍.ടി.സി.കള്‍ സജ്ജീകരിക്കുക. 27 ന് വിവിധ താലൂക്കുകളിലായി 15 സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനമാരംഭിക്കും. 28 ന് രണ്ടും, 29 ന് 11 ഉം, 30 ന് 17 സി.എഫ്.എല്‍.ടി.സികളും പ്രവര്‍ത്തനമാരംഭിക്കും.

പൂര്‍ത്തിയായ സെന്ററുകളിലും ഇനി പൂര്‍ത്തിയാകാനുള്ള സെന്ററുകളിലും സംയുക്ത പരിശോധന നടത്തി പൂര്‍ത്തീകരിക്കാനുള്ള സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഓരോ സി.എഫ്.എല്‍ .ടി.സികളിലും പാര്‍ട്ടീഷന്‍ ചെയ്ത രണ്ട് വാഹനങ്ങള്‍ 24 മണിക്കൂറും ഉണ്ടെന്ന് ഉറപ്പു വരുത്തണം. കൂടാതെ താലൂക്ക് തലത്തിലുള്ള ആംബുലന്‍സ് സൗകര്യവും സി.എഫ്.എല്‍.ടി.സികള്‍ക്കായി ഉപയോഗിക്കാനും തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി സബ് കളക്ടര്‍ വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച സും വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും.

എഡിഎം അലക്‌സ്.പി.തോമസ്, അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, എന്‍ എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറും സി.എഫ്.എല്‍.ടി .സി നോഡല്‍ ഓഫീസറുമായ ഡി.രാജേന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ , ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...