ചടയമംഗലം സീറ്റ് ലീഗിന് കൊടുക്കാനുള്ള തീരുമാനം ; യുഡിഎഫ് തര്‍ക്കം തെരുവിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്തെ ചടയമംഗലം നിയമസഭാ സീറ്റ് മുസ്ലിം ലീഗിന് നല്‍കാനുള്ള തീരുമാനത്തില്‍ യുഡിഎഫിനുള്ള തര്‍ക്കം തെരുവിലേക്ക്. കടയ്ക്കലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ് തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കുകയും മണ്ഡലത്തിലുടനീളം ലീഗിനെ വിമര്‍ശിച്ചുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരിക്കുന്നത്.

നേരത്തെ മുസ്ലിം ലീഗ് മത്സരിച്ചിരുന്ന പുനലൂര്‍ കോണ്‍ഗ്രസിന് നല്‍കി പകരം ചടയമംഗലം നല്‍കാനാണ് യുഡിഎഫിലെ ധാരണ. ഇതുസംബന്ധിച്ച് യുഡിഎഫ് നേതൃത്വം ഔദ്യോഗിക പ്രഖ്യാപനത്തിന് തയ്യാറാകുന്നതിനിടെയാണ് പ്രതിഷേധം കനത്തത്. മണ്ഡലത്തില്‍ ലീഗിന് അടിത്തറയില്ലെന്നും കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ പോലും പരാജയപ്പെടുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. മണ്ഡലത്തില്‍ മുമ്പ് ജയിച്ചിട്ടുള്ള ഏക കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ യുഡിഎഫ് ഇത് സംബന്ധിച്ച് പുനരാലോചനയ്ക്ക് തയ്യാറാകുമോ എന്നത് കണ്ടറിയണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...