ചിങ്ങവനത്ത്​ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചിങ്ങവനം: ചിങ്ങവനത്ത്​ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്​റ്റില്‍. ഒക്‌ടോബര്‍ ഒമ്പതിന്​ രാത്രി ഏഴരയോടെ അഞ്ചല്‍കുറ്റി ഭാഗത്ത്​ തട്ടുകട നടത്തുന്ന തുരുത്തി വലിയപറമ്പില്‍ സരസമ്മയുടെ മാല പൊട്ടിച്ച കേസില്‍ ഒന്നാം പ്രതി ജിറ്റോ ജിജോ, രണ്ടാം പ്രതി ഷിബിന്‍ ഷിബു എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ ഇവരെ കസ്​റ്റഡയിലെടുത്ത്​ സരസമ്മയുടെ അടുത്ത്​ കൊണ്ടുവന്ന്​ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന്​ ചോദ്യംചെയ്തതില്‍ കഞ്ചാവ് ഉപയോഗത്തിന്​ വാഹനം വാടക​ക്കെടുത്ത് കറങ്ങിനടക്കുന്നതിനു വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ്​ പറഞ്ഞത്.

സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിന്‍സ് ജോസഫ്, എസ്.ഐ അബ്​ദുല്‍ ജലീല്‍, എ.എസ്.ഐ ശ്രീകുമാര്‍, സി.പി.ഒ ഡെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...