മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇടയ്ക്കിടെ ഉണ്ടാവുന്ന മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ. മാവോയിസ്റ്റുകളെ ഇടയ്ക്കിടയ്ക്ക് വെടിവെച്ചു കൊല്ലുന്നത് നല്ലതല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ നിലവില്‍ യാതൊരു മാവോയിസ്റ്റ് ഭീഷണിയും ഇല്ലെന്നിരിക്കെ, ഇത്തരത്തില്‍ എന്‍കൗണ്ടര്‍ നടത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഈ നടപടി കേന്ദ്രഫണ്ട് നേടാന്‍ ആണെന്ന് കുറ്റപ്പെടുത്തിയ കാനം രാജേന്ദ്രന്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നിന്നും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സേന പിന്മാറണമെന്നും ആവശ്യപ്പെട്ടു.

മാവോയിസ്റ്റ് പോലീസ് ഏറ്റുമുട്ടലുകളുടെ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ രാജേന്ദ്രന്‍, റിപ്പോര്‍ട്ട് പോലീസിനെതിരെയാണെങ്കില്‍ പുറത്തു വരാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത് എന്നും വിമര്‍ശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...