Sunday, June 23, 2024 7:22 am

പ്രാ​യ​മാ​യ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച്‌ മാ​ല പൊ​ട്ടി​ക്കു​ന്ന കേ​സി​ലെ പ്ര​തി​യെ കി​ളി​മാ​നൂ​ര്‍ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കി​ളി​മാ​നൂ​ര്‍ : പ്രാ​യ​മാ​യ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച്‌ മാ​ല പൊ​ട്ടി​ക്കു​ന്ന കേ​സി​ലെ പ്ര​തി​യെ കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം സൗ​ത്ത് തൃ​പ്പൂ​ണി​ത്തു​റ ഏ​രൂ​ര്‍ ഓ​ച്ചേ​രി ഹൗ​സി​ല്‍ സു​ജി​ത്ത് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​യ​മാ​യ സ്ത്രീ​ക​ളു​ടെ​യ​ടു​ത്ത് പ​രി​ച​യ​ക്കാ​ര​നെ പോ​ലെ​യെ​ത്തി ആ​ക്ര​മി​ച്ച്‌ മാ​ല​പൊ​ട്ടി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മേ​ലേ പു​തി​യ​കാ​വ് ക​ലാ​ഭ​വ​നി​ല്‍ വീ​ടി​ന്റെ മു​റ്റ​ത്ത് നി​ന്ന ച​ന്ദ്രി​ക (69) ​യു​ടെ മാ​ല ഇ​യാ​ള്‍ പൊ​ട്ടി​ച്ച്‌ ക​ട​ന്നു. ക​വ​ര്‍​ച്ച​ക്കി​ടെ വീ​ണ് ച​ന്ദ്രി​ക​യു​ടെ കൈ ​ഒ​ടി​ഞ്ഞ് ഗു​രു​ത​ര പ​രി​ക്കേ​റ്റു. പു​റ​ത്ത് സ്റ്റാ​ര്‍​ട്ട് ചെ​യ്തു​നി​ര്‍​ത്തി​യി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ കി​ളി​മാ​നൂ​ര്‍ ഗ​വ.ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന് സ​മീ​പം അ​യ്യ​പ്പ​ന്‍​കാ​വ് ന​ഗ​ര്‍ റോ​ഡി​ല്‍ കു​ന്നു​വി​ള​വീ​ട്ടി​ല്‍ പൊ​ന്ന​മ്മ (85) യെ ​ആ​ക്ര​മി​ച്ച്‌ മാ​ല​പൊ​ട്ടി​ച്ച​തും ഇ​യാ​ളാ​ണെ​ന്ന് തെ​ളി​ഞ്ഞു.

റൂ​റ​ല്‍ ജി​ല്ല പോലീ​സ് മേ​ധാ​വി ഡോ.ദി​വ്യ വി ​ഗോ​പി​നാ​ഥി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മാ​ല പൊ​ട്ടി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച ടു​വീ​ല​ര്‍ പ​ര​വൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ച്ച്‌ എ​റ​ണാ​കു​ള​ത്തേ​ക്കും അ​വി​ടെ നി​ന്നും തൃ​ശൂ​രി​ലേ​യ്ക്കും ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ചാ​ല​ക്കു​ടി​ക്ക് സ​മീ​പം മു​രി​ങ്ങൂ​ര്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കി​ളി​മാ​നൂ​ര്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ എ​സ്. സ​നൂ​ജ്, സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍ വി​ജി​ത് കെ ​നാ​യ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് ഇനി യുനെസ്കോ സാഹിത്യനഗരം ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

0
കോഴിക്കോട്: സാഹിത്യം കൊണ്ട് വിരുന്നൂട്ടിയ കോഴിക്കോട് ഇനി യുനെസ്കോയുടെ സാഹിത്യനഗരമായി അറിയപ്പെടും....

ഗസ്സയിൽ ഇസ്രായേലിന്‍റെ കൂട്ടക്കുരുതി തുടരുന്നു ; 24 മണിക്കൂറിനിടെ 101 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

0
ഗസ്സ: ഇസ്രായേലിന്‍റെ കൂട്ടക്കുരുതിയിൽ ഇന്നലെ മാത്രം പൊലിഞ്ഞത് 101 ഫലസ്തീനികളാണ്. ഗസ്സയിലെ...

‘മൈക്ക് വിവാദം മോശം പ്രതിച്ഛായ ഉണ്ടാക്കി ; ജനം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രതയുണ്ടായില്ല’ ;...

0
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ...

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം മടങ്ങി

0
റിയാദ്: ഹജ്ജ് കർമം നിർവഹിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരിൽ ആദ്യ സംഘം...