പള്ളിയിലേക്ക് പോയ സ്ത്രീയുടെ മാല കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ട യുവാവ് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : പള്ളിയിലേക്ക് പോയ സ്ത്രീയുടെ മാല കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ട യുവാവ് പോലീസ് പിടിയില്‍. തൃക്കാക്കര ചൂരക്കോട്ടായിമല മാങ്കുടിയില്‍ വീട്ടില്‍ വിനോദിനെയാണ് (മുഹമ്മദ് ജുറൈജ് -36) അങ്കമാലി പോലീസ് പിടികൂടിയത്. ഈമാസം എട്ടിന് കരയാംപറമ്പ് ഭാഗത്തായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് പിടികൂടിയത്. കവര്‍ന്ന മാല വാഴക്കാലയിലെ ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു. ജില്ല പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി പി.കെ ശിവന്‍കുട്ടി, ഇന്‍സ്പെക്ടര്‍ സോണി മത്തായി, എസ്.ഐമാരായ എല്‍ദോ പോള്‍, എസ്.ഷെഫിന്‍, എസ്.സി.പി.ഒമാരായ അഗസ്റ്റിന്‍, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...