Wednesday, May 1, 2024 5:52 pm

ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല തട്ടിപ്പറിച്ചു

For full experience, Download our mobile application:
Get it on Google Play

ആര്യനാട് : ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല തട്ടിപ്പറിച്ചു കടന്നു. എലിയാവൂര്‍ കുണ്ടയത്തുകോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍ ജി സൗമ്യയുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. കുളപ്പട എല്‍പി സ്‌കൂളില്‍ നിന്ന് പിടിഎ യോഗം കഴിഞ്ഞ് മടങ്ങവെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സൗമ്യയുടെ എതിര്‍ ദിശയില്‍ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിച്ച്‌ കടന്നുകളയുകയായിരുന്നു. മാല മോഷ്ടിച്ചതിന് ശേഷം തന്നെ തള്ളിയിട്ടെന്നും സൗമ്യ പറഞ്ഞു. രക്ഷിക്കാനായി നിലവിളിച്ചെങ്കിലും ആരും എത്തിയില്ലെന്നും സൗമ്യ പറഞ്ഞു. പിടിവലിയെ തുടര്‍ന്ന് കഴുത്തിന് വേദനയുള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. അന്വേഷണം ഊര്‍ജിതമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലിസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ശോഭന എന്ന സ്ത്രീയുടെ രണ്ട് പവന്‍ മാല സ്‌കൂട്ടറില്‍ എത്തിയ സംഘം തട്ടിപ്പറിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരിൽ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
മണ്ണുത്തി: തൃശൂരിൽ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പുന്നയൂർക്കുളം കല്ലാറ്റിൽ...

ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

0
പാലക്കാട്: പാലക്കാട് വീണ്ടും കുഴഞ്ഞുവീണു മരണം. തെങ്കര സ്വദേശിനി സരോജിനി(56) ആണ്...

ബാങ്കില്‍ പണം കൊണ്ടുപോയത് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ട് : എം.എം.വര്‍ഗീസ്

0
തൃശൂര്‍ : ബാങ്കില്‍ പണം കൊണ്ടുപോയത് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടെന്ന് സിപിഎം...

ഡ്യൂട്ടിക്ക് പോയ പോലീസുദ്യോഗസ്ഥനെ കാണാതായി ; പരാതിയുമായി കുടുംബം

0
എറണാകുളം: കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പോലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതിയ കോതമംഗലം പോലീസ്...