യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കരിങ്കാരപ്പള്ളി സ്വദേശികളായ ശിവന്‍ (32), കിടുങ്ങന്‍ സുഭാഷ് എന്ന സുഭാഷ് (39), വിനു (35) എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തെ ഒന്നാം പ്രതി ദീപക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജയിലിലാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുമ്പ് ചെങ്കോല്‍ എന്ന സ്ഥലത്ത് സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുന്ന തിരുവാലത്തൂര്‍ സ്വദേശി ഷിബുവിനെയാണ് നാലംഗസംഘം ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ട് മര്‍ദിക്കുകയും കൈകൊണ്ട് മൂക്ക് ഇടിച്ച്‌ തകര്‍ക്കുകയും കത്തിയുപയോഗിച്ച്‌ കുത്തുകയും ചെയ്തു. ഷിബുവിന് ഗുരുതരമായി പരിക്കേറ്റു. ദീര്‍ഘകാലം ചികിത്സയിലായിരുന്നു. ഇന്‍സ്‌പെക്ടര്‍ ടി ഷിജു എബ്രഹാം, എസ്‌.ഐ ഉദയകുമാര്‍, സിപിഒ മാരായ രാജീവ്, പ്രഭു, വിനീത്, രവി, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...