ടിപിആര്‍ വീണ്ടും പത്തിലെത്തിയാല്‍ ഇത് ഒമിക്രോണ്‍ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നതോടെ കേരളം കനത്ത ജാഗ്രതയില്‍. ഇന്നലെ 8.2 ആയിരുന്നു ടി.പി.ആര്‍. രണ്ടു ജില്ലകളിലാണ് രോഗികളുടെ എണ്ണം ആയിരം കടന്നിരിക്കുന്നത്. ഒമിക്രോണ്‍ ഭീതിക്കിടെ വീണ്ടും കൊവിഡ് രോഗവും കുതിക്കുമ്പോള്‍ കേരളം പഴയ അവസ്ഥയിലേക്കുതന്നെ എത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. അതേ സമയം ജനങ്ങളില്‍ ആശങ്കയോ ഭീതിയോ ഒന്നുമില്ല. മാസ്‌കുപോലും ഉപയോഗിക്കാന്‍ വലിയ മടിയായി മാറിയിരിക്കുകയാണ് മലയാളികള്‍ക്ക്. ടിപിആര്‍ വീണ്ടും പത്തിലെത്തിയാല്‍ ഇത് ഒമിക്രോണ്‍ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒമിക്രോണ്‍ വഴി മൂന്നാം തരംഗമുണ്ടായാല്‍ പ്രാഥമിക രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കേണ്ടി വരുമെന്ന് കണക്കാക്കിയാണ് ജില്ലകള്‍ക്കുള്ള സര്‍ക്കാര്‍ നിര്‍ദേശം. വിദേശത്തു നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കി കഴിഞ്ഞു.

എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയണം. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ എയര്‍പോര്‍ട്ടിലെ റാന്‍ഡം പരിശോധന രണ്ട് ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഒമിക്രോണ്‍ സാഹചര്യം നേരിടാന്‍ സജ്ജമാകണമെന്ന്, ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്നലെ 24 മണിക്കൂറിനിടെ 64,577 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്. എന്നിട്ടും 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു. അതേ സമയം കൊവിഡ് മരണം അരലക്ഷത്തിലേക്കടുക്കുകയാണ്. കൊവിഡ് രോഗം കേരളത്തില്‍ നിന്നു മാത്രം കൂട്ടിക്കൊണ്ടുപോയവരുടെ എണ്ണമാണ് അന്‍പതിനായിരത്തോടടുക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ആകെ മരണം 49,305 ആയി. വിദേശരാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ കണക്ക് ഇതിനു പുറത്താണ്. സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള മരണസംഖ്യ ഇനിയും വരാനുമുണ്ട്. അതെല്ലാം ചേര്‍ത്താല്‍ 750000വും കടന്നേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...