ചേര്‍പ്പ്: പെരുമ്പിള്ളിശ്ശേരിയില്‍ കാവില്‍പ്പാടം റോഡില്‍ സ്കൂട്ടറിലെത്തി വയോധികെന്റ മാല കവര്‍ന്ന രണ്ടു പേരെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിള്ളിശ്ശേരി പുഴമ്പള്ളത്ത് വീട്ടില്‍ ആഷിക് (24), ചേര്‍പ്പ് പടിഞ്ഞാട്ടുമുറിയില്‍ പകരാവൂര്‍ വീട്ടില്‍ ധനേഷ് (31) എന്നിവരെയാണ് ചേര്‍പ്പ് എസ്.എച്ച്.ഒ ടി.വി. ഷിബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഈ മാസം 17 നാണ് ആറ്റുപുറത്ത് രാമകൃഷണെന്റ മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്നത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച സൂചനകളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
സ്കൂട്ടറിലെത്തി വയോധികന്റെ മാല കവര്‍ന്ന രണ്ടു പേരെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment