പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു ; തൊഴിലാളികള്‍ക്കു പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ര​ക്ക​ണ്ടി: പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. നി​ര്‍​മാ​ണ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളാ​യ പാ​ല​പ്പു​ഴ സ്വ​ദേ​ശി​നി വി​ലാ​സി​നി (45), പൂ​ക്കോ​ട് സ്വ​ദേ​ശി അ​ഫ്സ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ഓടെ​യാ​ണ് സം​ഭ​വം. ക​ണ്ണാ​ടി വെ​ളി​ച്ച​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ഒ​ന്നാം നി​ല​യി​ല്‍ നി​ര്‍​മി​ക്കു​ന്ന ഹാ​ളിന്റെ ചു​വ​രും സ​ണ്‍​ഷേ​ഡു​മാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. മു​ക​ളി​ല്‍ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​രാ​ണ് വീ​ണ​ത്. താ​ഴ​ത്തെ നി​ല​യോ​ട് ചേ​ര്‍​ത്തു​നി​ര്‍​മി​ച്ച ഷീ​റ്റി​ല്‍ വീ​ണ ശേ​ഷ​മാ​ണ് ഇ​വ​ര്‍ നി​ല​ത്തെ​ത്തി​യ​ത്.

നാ​ലു​വ​രി ഉ​യ​ര​ത്തി​ലു​ള്ള ചെ​ങ്ക​ല്‍ ചു​വ​രും ഇ​തി​നു​ചേ​ര്‍​ന്ന് മു​ക​ളി​ലാ​യി നി​ര്‍​മി​ക്കു​ന്ന സ​ണ്‍​ഷേ​ഡും ഏ​താ​ണ്ട് 15 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു. ചെ​ങ്ക​ല്‍ ചു​വ​രും പു​റ​ത്തു​നി​ന്നു​ള്ള താ​ങ്ങും മാ​ത്ര​മാ​ണ് ഇ​ത് താ​ങ്ങി​നി​ര്‍​ത്തു​ന്ന​ത്. പു​റ​ത്തു​നി​ന്ന് ന​ല്‍​കി​യ താ​ങ്ങ് ശ​രി​യാ​യ രീ​തി​യി​ല്‍ അ​ല്ലാ​താ​യ​താ​ണ് അ​പ​ക​ട കാ​ര​ണം. ച​ക്ക​ര​ക്ക​ല്ല്​ പോ​ലീ​സ്​​ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...

കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് ; അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനത്തിന്...

0
തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ...

16 കോടിയുടെ റോഡ് തകർന്നത് 16 ദിവസത്തിനുള്ളിൽ ; അഴിമതി തുറന്നുകാട്ടി ദൃശ്യങ്ങൾ വൈറൽ

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത പുതിയ പാലത്തിലേക്കുള്ള റോഡ്...