വയോധികയുടെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ രണ്ട് തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം : വയോധികയുടെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ രണ്ട് തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍. തമിഴ്നാട് തിരുനെല്‍വേലി ജില്ലയില്‍ അമ്പാസമുദ്രം സ്വദേശികളായ മീനാക്ഷി എന്നുവിളിക്കുന്ന കാളിയമ്മ,​ സഹോദരി കല്യാണി എന്നു വിളിക്കുന്ന ലത എന്നിവരാണ് പിടിയിലായത്. കല്ലമ്പലം മാവി‍ന്‍മൂട് പാണംതറ സ്വദേശിയുടെ മാലയാണ് മോഷ്ടിച്ചത്. സംഭവത്തെക്കുറിച്ച്‌ പോലീസ് ഭാഷ്യമിങ്ങനെ – വര്‍ക്കല കല്ലമ്പലം റോഡില്‍ ഓട്ടോയില്‍ സഞ്ചരിച്ച യുവതികള്‍ റോഡിലൂടെ നടന്നുവന്ന വൃദ്ധയുടെ സമീപം ഓട്ടോ നിറുത്തുകയും, പോകുന്നിടത്ത് എത്തിക്കാമെന്നു പറഞ്ഞ് ഓട്ടോയില്‍ കയറ്റുകയും വയോധികയുടെ മാല കവരുകയുമായിരുന്നു. വയോധിക കല്ലമ്പലം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. കല്ലമ്പലം സി.ഐ ഐ.ഫറോസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ്‌ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...