ബസുകളില്‍ മാല പൊട്ടിക്കുന്ന സംഘത്തില്‍പെട്ട രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : ബസുകളില്‍ മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് ഇവര്‍ പിടിയിലായത്. കോയമ്പത്തൂര്‍ റെയില്‍വേ കോളനിയില്‍ താമസക്കാരികളായ കവിത, കൗസല്യ എന്നിവരാണ് അറസ്റ്റിലായത്. തിരുവാണിയൂര്‍, കുമ്പപ്പിള്ളി കരയില്‍, പരുത്തിക്കാട്ടില്‍ വീട്ടില്‍ വിജയന്റെ ഭാര്യ പ്രകാശിനിയുടെ (75) രണ്ടു പവന്റെ സ്വര്‍ണമാല കഴിഞ്ഞ 18ന് രാവിലെ തിരുവാങ്കുളത്ത് നിന്നും തൃപ്പൂണിത്തുറയിലേക്കുള്ള യാത്രാമധ്യേ ബസില്‍ നഷ്ടപ്പെട്ടെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി വരവേയാണ് പ്രതികള്‍ പിടിയിലായത്.

തൃപ്പൂണിത്തുറ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തി ഇറങ്ങുന്ന സമയം കൃത്രിമ തിരക്കുണ്ടാക്കി മാല പൊട്ടിച്ചെടുക്കുകയാണ് ചെയ്തതെന്ന് പ്രകാശിനിയുടെ പരാതിയില്‍ പറയുന്നു. സ്വര്‍ണമാല പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നും കണ്ടെടുത്തു. ഇവര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറില്ല. സ്ഥിരമായി ഒരിടത്ത് താമസിക്കാതെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമാണ് തങ്ങാറുള്ളത്. മോഷണമുതലുകള്‍ ഇവരില്‍ നിന്നും ശേഖരിക്കുന്നതിന് ഈ സംഘങ്ങളുടെ തലവന്‍മാര്‍ ആഴ്ചയില്‍ ഒരിക്കല്‍ കേരളത്തിലെത്താറുണ്ട്.

ഇവര്‍ പിടിക്കപ്പെട്ടാല്‍ നിയമ സഹായം നല്‍കുന്നതിന് ഒരു വന്‍ ലോബി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. തിരക്കുള്ള ബസുകളിലും സ്ഥലങ്ങളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തൃപ്പൂണിത്തുറ പോലീസ് അറിയിച്ചു. ഇത്തരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളവര്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസുമായി ബന്ധപ്പെടണമെന്ന് കൊച്ചി സിറ്റി പോലീസ് കമീഷണര്‍ സി.എച്ച്‌ നാഗരാജു അറിയിച്ചു. തൃക്കാക്കര അസി.കമീഷണര്‍ പി.വി ബേബി അന്വേഷണത്തിന് നേതൃത്വംനല്‍കി.

സംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി.ഗോപകുമാര്‍, പ്രിന്‍സിപ്പല്‍ എസ്ഐ പ്രദീപ്.എം, എസ്ഐ.മാരായ ജയന്‍ കെ.എസ്, രാജന്‍ പിളള, എഎസ്ഐമാരായ രാജീവ്നാഥ്, എം.ജി സന്തോഷ്, സതീഷ് കുമാര്‍, ഷാജി, എസ്.സി.പി.ഒമാരായ ശ്യാം ആര്‍.മേനോന്‍, വനിത പോലീസുകാരായ ബിന്ദു, വിസ്മി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...