പ്രണയത്തിലായി വീട് വിട്ടിറങ്ങി ; ചെലവിന് മാര്‍ഗ്ഗമില്ലാതായപ്പോള്‍ കാമുകിയോടൊപ്പം ബൈക്കിലെത്തി മാല പൊട്ടിച്ചു ; ചെന്നെത്തിയത് അഴിക്കുള്ളില്‍

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ : ബൈക്കിലെത്തി മാല പൊട്ടിച്ച  കാമുകനും കാമുകിയും പിടിയില്‍. സ്ത്രീയുടെ ബൈക്കിലെത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍  മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി ചെബ്രത്ത് വീട്ടില്‍ ശ്രീരാഗും(23) കാമുകിയുമാണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്.

23-ന് വൈകിട്ടായിരുന്നു സംഭവം. പരാതിക്കാരിയില്‍നിന്നുള്ള വിവരങ്ങളും ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും  സാമൂഹിക മാധ്യമങ്ങളിലെ  വിവരങ്ങള്‍ ശേഖരിച്ചുമായിരുന്നു പോലീസിന്റെ അന്വേഷണം. സഞ്ചരിച്ച ബൈക്കിനെക്കുറിച്ചും പ്രതികളെക്കുറിച്ചും ഇതിലൂടെ സൂചന ലഭിച്ചു. വാടകക്കാറില്‍ പ്രതികള്‍ വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായ വിവരത്തെത്തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പെണ്‍കുട്ടിയുമായി പ്രണയത്തിലായി വീടുവിട്ടിറങ്ങേണ്ടി വന്നതായും ജീവിതച്ചെലവിനും വാഹനം വാങ്ങുന്നതിനും കണ്ടെത്തിയ മാര്‍ഗമാണ് മാലപൊട്ടിക്കലെന്നും പ്രതി പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു. ബൈക്കിന്റെ പിന്നിലുണ്ടായിരുന്നത് കാമുകിയായിരുന്നെന്നും പണമുണ്ടാക്കാന്‍ ഇരുവരും ആലോചിച്ച്‌ കണ്ടെത്തിയ മാര്‍ഗമാണ്‌ മാലപൊട്ടിക്കലെന്നും പ്രതി പോലീസിനോട് പറഞ്ഞു. മലപ്പുറത്തെ ഒരു ജൂവലറിയില്‍ വിറ്റ മാല പ്രതിയുടെ സാന്നിധ്യത്തില്‍ പോലീസ് കണ്ടെടുത്തു. സമാന കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ശ്രീരാഗിനെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ്ചെയ്തു. എ.എസ്.പി. ഹേമലതയുടെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ സി.കെ. നാസര്‍, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...

കാഞ്ഞങ്ങാട് 22 വർഷം നടന്ന വധശ്രമക്കേസിലെ പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

0
മാനന്തവാടി: കാസർഗോഡ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി...

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...