ഒ.എസ് ഉണ്ണികൃഷ്ണന്‍ ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കവിയും ഗാനരചയിതാവും പടയണി കലാകാരനുമായ ഒ.എസ് ഉണ്ണികൃഷ്ണനെ (49) കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചു. 2014ലെ മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ്, 2015ല്‍ മുതുകുളം രാഘവന്‍പിള്ള സ്മാരക സാഹിത്യ പുരസ്‌കാരം, 2016ല്‍ അക്ഷരബോദിന പുരസ്‌കാരം, 2018ല്‍ സാഹിത്യചൂഡാമണി പുരയ്കാരം, 2019ല്‍ കണ്ണശ്ശ സ്മാരക കാവ്യ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ എംഎയും സരസ്വതി വൈദിക ഗുരുകുലത്തില്‍ നിന്നും സംസ്‌കൃത ഭാരതി ബിരുദവും നേടി. സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ കവിതകള്‍ എഴുതി തുടങ്ങിയ ഇദ്ദേഹം പാട്ടി, തപ്പ്, തുള്ളല്‍ തുടങ്ങി പടയണിയുടെ സര്‍വ്വ മേഖലകളിലും പ്രാവീണ്യം നേടി. നാടന്‍പാട്ടിലും വഞ്ചിപ്പാട്ടിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. 2010ല്‍ അവന്‍ എന്ന സിനിമയില്‍ 7 ഗാനങ്ങള്‍ രചിച്ചു കൊണ്ട് സിനിമ ഗാനരചനാ രംഗത്തേക്കും കടന്നു വന്നു. പത്തില്‍ അധികം സിനിമകള്‍ക്കും 100ല്‍ പരം ആല്‍ബങ്ങള്‍ക്കും 2 നാടകങ്ങള്‍ക്കുമായി 450ല്‍ അധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

2012ല്‍ പറയാന്‍ മറന്നത് എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കേരളത്തിലെ ഗ്രാമീണ കലകളെ കുറിച്ചുള്ള പഠനം ‘തപ്പു തുടിയും’ എന്ന പേരിലും പമ്പാനദിയുടെ പാരിസ്ഥിതിക പഠനം ‘ നദ്യതേ’ എന്ന പേരിലും പ്രസിദ്ധീകരിച്ചു. ചെങ്ങന്നൂര്‍ മുണ്ടന്‍ങ്കാവ് ഓതറേത്ത് ശിവശങ്കരപ്പിള്ള – തങ്കമ്മ ദമ്പതികളുടെ മകനാണ് ഒ.എസ് ഉണ്ണകൃഷ്ണന്‍. ഭാര്യ ജ്യോതി. ഗൗതം, ഗൗരി, ഗംഗ എന്നിവര്‍ മക്കളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...