കൊച്ചി : ചക്കരപ്പറമ്പ് സ്ത്രീധന പീഡന കേസിലെ പ്രതികള്‍ അറസ്റ്റില്‍. പച്ചാളം സ്വദേശികളായ ജിപ്‌സണ്‍, പിതാവ് പീറ്റര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്‍തത്. സ്ത്രീധനം ആവശ്യപ്പെട്ടു ജിപ്സണ്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും ഭാര്യാപിതാവിന്‍റെ കാല്‍ തല്ലി ഒടിക്കുകയും ചെയ്‍തവാര്‍ത്ത മീഡിയവഴിയാണ് പുറത്തുവന്നത്.
സ്ത്രീധനം ആവശ്യപ്പെട്ട് കൊച്ചി ചക്കരപ്പറമ്പ് സ്വദേശിനിയെ ക്രൂരമായി മര്‍ദിച്ച് പിതാവിന്‍റെ കാല് ചവിട്ടിയോടിച്ച കേസില്‍ പച്ചാളം സ്വദേശി പനച്ചിക്കല്‍ ജിപ്‌സണ്‍, പിതാവ് പീറ്റര്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്. സംഭവത്തിന്‍റെ വാര്‍ത്ത പുറത്തുവന്നതോടെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റ് വൈകിയതില്‍ നോര്‍ത്ത് സി.ഐയെ ഇന്നലെ വനിതാ കമ്മിഷന്‍ വിളിപ്പിച്ചു വിശദീകരണം തേടിയതിനു പിന്നാലെയാണ് അറസ്റ്റ്. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. അമ്മ ജൂലി കേസില്‍ മൂന്നാം പ്രതിയാണ് .
ജിപ്സന്‍റെ ആദ്യ ഭാര്യക്കും തനിക്ക് ഉണ്ടായ സമാനമായ പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് യുവതി പറഞ്ഞു. കേസില്‍ ആദ്യഘട്ടത്തില്‍ പരാതി ഉണ്ടായിട്ടും നടപടി എടുക്കാതിരുന്ന പോലീസിനെതിരെ ഇരയായ പെണ്‍കുട്ടിയുടെ നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചിരുന്നു. ഏല്‍ക്കേണ്ടിവന്ന ക്രൂരപീഡനം മീഡിയയിലൂടെ യുവതി വെളിപ്പെടുത്തിയിരുന്നു.