Thursday, April 18, 2024 10:18 am

ചക്കുളത്തുകാവ് പൊങ്കാല നാളെ

For full experience, Download our mobile application:
Get it on Google Play

എടത്വ : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നാളെ നടക്കും. പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യ ദര്‍ശനം, ഗണപതി ഹോമം, വിളിച്ചുചൊല്ലി പ്രാര്‍ത്ഥന എന്നിവ നടക്കും. 10.30 ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും കാര്യദര്‍ശി മണിക്കട്ടന്‍ നമ്പൂതിരി ദീപം പകര്‍ന്ന് പണ്ടാര പൊങ്കാല അടുപ്പുകളില്‍ അഗ്നി പകരും. പൊങ്കാലയ്ക്ക് മുന്നോടിയായി നടക്കുന്ന പൊതുസമ്മേളനം, പൊങ്കാല ഉദ്ഘാടനം സിനിമ താരം സുരേഷ് ഗോപി നിര്‍വ്വഹിക്കും. സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. മനോജ് പണിക്കര്‍ ശ്രീശൈലം പുതിയതായി പണികഴിപ്പിച്ച ആനക്കൊട്ടില്‍ സമര്‍പ്പണം നിര്‍വ്വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി, കുട്ടനാട് കാര്‍ഷിക വികസന സമതി ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല എന്നിവര്‍ പ്രസംഗിക്കും.

Lok Sabha Elections 2024 - Kerala

മുഖ്യകാര്യദര്‍ശി ഉണ്ണിക്യഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ പൊങ്കാല ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഭക്തര്‍ തയ്യാറാക്കുന്ന പൊങ്കാല നിവേദ്യം നേദിക്കുന്നതോടെ പൊങ്കാല ചടങ്ങ് സമാപാനം കുറിക്കും. തുടര്‍ന്ന് ഉച്ച ദീപാരാധനയും ദിവ്യാഭിഷേകവും നടക്കും. വൈകിട്ട് 5 ന് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംസ്‌കാരിക സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മുഖ്യ കാര്യദര്‍ശി രാധാക്യഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, രമേശ് ഇളമണ്‍ നമ്പൂതിരി മുഖ്യപ്രഭാഷണവും നടത്തും.

കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി ബി. നായര്‍, റ്റി. പ്രസന്നകുമാരി, മറിയാമ്മ ജോര്‍ജ്, തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ വര്‍ഗ്ഗീസ്, ബ്ലോക്ക് മെമ്പര്‍ അജിത്ത് കുമാര്‍ പിഷാരത്ത്, ഗ്രാമപഞ്ചായത്ത് അംഗം കൊച്ചുമോള്‍ ഉത്തമന്‍, ഉത്സവ കമ്മറ്റി സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവര്‍ പ്രസംഗിക്കും. ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് ഐ.എ.എസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകര്‍ത്തും. പശ്ചിമബംഗാൾ ഗവർണ്ണറായി അധികാരമേറ്റതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ സി.വി ആനന്ദബോസിനെ ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്ര ഭാരവാഹികൾ പൂർണ്ണ കുഭം നല്കി സ്വീകരിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോപുലർ ഫ്രണ്ട് മുൻ ചെയർമാന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു

0
കൽപ്പറ്റ: പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകൾ ഫാത്തിമ...

കെഐപി കനാൽ റോഡിന് കുറുകെ ഒടിഞ്ഞുകിടന്ന പ്ലാവ് മരത്തിന്‍റെ ശിഖരം വെട്ടിമാറ്റി

0
പഴകുളം : പഴകുളം ജംഗ്ഷന് സമീപം കെഐപി കനാൽ റോഡിന് കുറുകെ...

മൂശാരിക്കവല – പരിയാരം റോഡിലെ മൂടിയില്ലാത്ത ഓട അപകടക്കെണിയാവുന്നു

0
മല്ലപ്പള്ളി : മൂശാരിക്കവല - പരിയാരം റോഡിൽ പരിയാരം രക്ഷാസൈന്യം പള്ളിക്ക്...

സുഗന്ധഗിരി മരംമുറിക്കൽ കേസ് ; മൂന്നു ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

0
കോഴിക്കോട്: വയനാട് സുഗന്ധഗിരി വനത്തിൽ നിന്ന് 126 മരങ്ങൾ മുറിച്ച് കടത്തിയ...