ചക്കുളത്തുകാവ്‌ ഭഗവതി ക്ഷേത്രത്തില്‍ പുജവെയ്‌പ്പ്‌ ഇന്ന്‌

For full experience, Download our mobile application:
Get it on Google Play

ചക്കുളത്തുകാവ്‌: ചക്കുളത്തുകാവ്‌ ഭഗവതി ക്ഷേത്രത്തില്‍ പുജവെയ്‌പ്പ്‌ ഇന്ന്. ചക്കുളത്തമ്മയുടെ സന്നിധിയില്‍ ദുര്‍ഗാഷ്‌ടമി ദിവസമായ ഇന്നു വൈകീട്ട്‌ 6.30 ന്‌ വിദ്യാര്‍ഥികള്‍ക്ക്‌ പാഠപുസ്‌തകങ്ങളും മറ്റുള്ളവര്‍ക്ക്‌ സ്വന്തം പണിയായുധങ്ങളും ഉപകരണങ്ങളും പൂജവെയ്‌ക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്‌ ക്ഷേത്രത്തില്‍ പ്രത്യകം തയാറാക്കിയ നവരാത്രി മണ്ഡപത്തില്‍ 26 മുതല്‍ നൃത്തസംഗീതാര്‍ച്ചന നടന്നുവരികയാണ്‌.
വിദ്യാരംഭ ദിനമായ അഞ്ചിന്‌ പുലര്‍ച്ചെ 5.30 ന്‌ പൂജയെടുപ്പ്‌ നടക്കും.

മഹാനവമി ദിനത്തില്‍ കുരുന്നുകള്‍ക്ക്‌ ആദ്യക്ഷരം കുറിക്കുന്നതിന്‌ വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി മുഖ്യകാര്യദര്‍ശിമാരായ വരുന്നതായി രാധാകൃഷ്‌ണന്‍ നമ്പൂതിരി, ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ അറിയിച്ചു. വിദ്യാരംഭത്തിന്‌ ക്ഷേത്ര ട്രസ്‌റ്റി മാരായ അശോകന്‍ നമ്പൂതിരി രഞ്‌ജിത്ത്‌ ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി മേല്‍ശാന്തിമാരായ ഹരികുട്ടന്‍ നമ്പൂതിരി, ജയസൂര്യ നമ്ബൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...