ഓപ്പറേഷന്‍ യെല്ലോ ; അനധികൃതമായി കൈവശം വെച്ച 68 മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌: ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വെച്ച 68 മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്തു. കോഴിക്കോട്‌ താലൂക്കിലെ ഒളവണ്ണ, മടവൂര്‍, കൊടിനാട്ടുമുക്ക്‌ എന്നീ പ്രദേശങ്ങളില്‍ വീട്‌ കയറി നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വെച്ചിരുന്ന അഞ്ച്‌ എ.എ.വൈ. കാര്‍ഡ്‌, 40 മുന്‍ഗണനാ കാര്‍ഡുകള്‍, 23 സേ്‌റ്ററ്റ്‌ സബ്‌സിഡി കാര്‍ഡുകള്‍ എന്നിവയാണ്‌ പിടിച്ചെടുത്തത്‌.

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരടക്കം നിലവില്‍ മുന്‍ഗണനാ കാര്‍ഡുകളില്‍ അംഗങ്ങളായി തുടരുന്നതായും എ.സി സൗകര്യത്തോടുകൂടിയതും 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്‌തൃതിയുള്ള വീടുകളും ഒന്നിലധികം നാല്‌ചക്ര വാഹനമുള്ളവരുമായ വ്യക്‌തികള്‍ നിലവില്‍ സബ്‌സിഡി കാര്‍ഡ്‌ അംഗങ്ങളായി തുടരുന്നതായും കണ്ടെത്തി. ഇവര്‍ക്ക്‌ നോട്ടീസ്‌ നല്‍കിയതായും കാര്‍ഡുകള്‍ അടിയന്തിരമായി മാറ്റേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ്‌ അറിയിച്ചു.

വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു. അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ്‌ കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിന്‌ പൊതുവിതരണ വകുപ്പ്‌ ആവിഷ്‌കരിച്ച പദ്ധതിയാണ്‌ ഓപ്പറേഷന്‍ യെല്ലോ. പരിശോധനയില്‍ താലൂക്ക്‌ സപ്ലൈ ഓഫീസര്‍ എം. സാബു, അസിസ്‌റ്റന്റ്‌ താലൂക്ക്‌ സപ്ലൈ ഓഫീസര്‍ നിഷ. കെ, റേഷനിംഗ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ സുരേഷ്‌.വി, ഷെദീഷ്‌.സി.കെ, ജീവനക്കാരായ മനു പ്രകാശ്‌, സീന. സി.ബി., മൊയ്‌തീന്‍കോയ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...