ചാല മാർക്കറ്റിൽ പ്ലാസ്റ്റിക് പിടികൂടാൻ മിന്നൽ പരിശോധന ; തടയാൻ ശ്രമിച്ച് വ്യാപാരികളും നാട്ടുകാരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചാല കമ്പോളത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 751 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. മാലിന്യ സംസ്‌കരണ നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നിയോഗിച്ച പ്രത്യേക ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയ്ക്കിടെ എതിര്‍പ്പുമായി നാട്ടുകാരും വ്യാപാരികളും രംഗത്തെത്തിയത് സംഘര്‍ഷിനിടയാക്കുകയും ചെയ്തു. പ്ലാസ്റ്റിക് ഉത്പന്നങ്ങളായ ക്യാരി ബാഗുകള്‍, സ്പൂണുകള്‍,പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. കമ്പോളത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൊത്ത വ്യാപര സ്ഥാപനത്തിന്റെ ഇറക്കുമതി ലോറിയില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.

പരിശോധനാ വിവരമറിഞ്ഞ് സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ സ്‌ക്വാഡ് എത്തുന്നതിനു മുമ്പേ ഗോഡൗണ്‍ പൂട്ടിയതിനെ തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെയാണ് ലോറിയില്‍ പരിശോധന നടത്തിയത്. അതേസമയം ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. വ്യാപാരികളും നാട്ടുകാരും പരിശോധന തടഞ്ഞതിനെ തുടര്‍ന്ന് പോലീസ് സഹായത്തോടെയാണ് സ്‌ക്വാഡ് പരിശോധന തുടര്‍ന്നത്. ചെറിയ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും കച്ചവടം നടത്താനായി സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...