ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട ; ദേശീയപാതയിൽ 100 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയിൽ നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ കാറിലുണ്ടായിരുന്ന കൊച്ചിക്കാരായ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവെത്തുന്ന വിവരത്തെത്തുടര്‍ന്ന് തൃശ്ശൂര്‍ എസ്.പി യുടെ നേതൃത്വത്തില്‍ ചാലക്കുടി പോലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ആന്ധ്രാ പ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ദേശീയ പാതയില്‍ വിവിധയിടങ്ങളിലായി പോലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ സ്വിഫ്റ്റ് കാറിലെത്തിയ കൊച്ചി സ്വദേശികളായ യുവാക്കളെ പോലീസ് പിടികൂടി. പരിശോധനയില്‍ ഇവരുടെ കാറില്‍ നിന്നും ചെറിയ പൊതികളിലാക്കി ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെടുത്തു. എറണാകുളത്ത് വിവിധ ഇടങ്ങളില്‍ വില്‍പ്പന നടത്താനായാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...