ചാലാപ്പള്ളി – അറഞ്ഞിയ്ക്കൽ റോഡ് പൂർണ്ണമായി തകർന്ന നിലയിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കൊറ്റനാട് – എഴുമറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാലാപ്പള്ളി – അറഞ്ഞിയ്ക്കൽ റോഡ് പൂർണ്ണമായി തകർന്ന നിലയിൽ. ടാറിംങ്ങ് ഇളകി മാറിയ റോഡിൽ മെറ്റിലുകളിൽ തെന്നി ഇരുചക്ര വാഹന യാത്രക്കാർ നിരന്തരം അപകടത്തിൽപ്പെടുന്നത് പതിവായിട്ടും റോഡ്‌ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഇതുവരെയും നടപടിയായിട്ടില്ല. പാതയിൽ മിക്കയിടങ്ങളിലും ടാറിംങ്ങ് തകർന്ന് കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. വേനൽമഴ പെയ്യുന്നതിനാൽ ഇതിൽ മലിനജലവും ചെളിയും നിറയുകയാണ്. റോഡിലെ കൊടും വളവുകളിലെ കാടും വാഹന യാത്ര ദുരിതപൂർണ്ണമാക്കുന്നു. മിക്ക ദിവസങ്ങളിലും ഇവിടെ ഇരുചക്ര യാത്രക്കാർ അപകടത്തിൽപ്പെടുന്നതായും നാട്ടുകാർ പറയുന്നു.

ചുങ്കപ്പാറ – ചാലാപ്പള്ളി, വായ്പൂര് – എഴുമറ്റൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണിത്. അമിതഭാരം കയറ്റിയ ടിപ്പർ ലോറികൾ ഇടതടവില്ലാതെ സഞ്ചാരം ആരംഭിച്ചതോടെയാണ് റോഡ് തകർന്നതെന്നാണ് പ്രദേശവാസികൾകളുടെ ആരോപണം. ഒരു കിലോമീറ്ററില്‍ താഴെമാത്രം ദൂര പരിധിയുള്ള റോഡ് എഴുമറ്റൂർ പഞ്ചായത്ത് 2, 3 വാർഡുകളുടെ അതിർത്തി പങ്കിടുന്നതിനാലാണ് ജനപ്രതിനിധികൾ റോഡ് നന്നാക്കാൻ തയ്യാറാകാത്തതെന്ന ആക്ഷേപമാണ് പ്രദേശവാസികൾക്കുള്ളത്. സമീപത്ത് പാറമട പ്രവർത്തനം തുടങ്ങിയതിനുശേഷമാണ് റോഡ്‌ തകര്‍ന്നത്. റോഡിന്റെ ദുരവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കണ്ടെത്താൻ പ്രദേശത്തെ ജനപ്രതിനിധികൾ കൂട്ടായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്: വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക റെയ്ഡ്

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...

ഓപ്പറേഷൻ തണ്ടർ ; ബേക്കറി ഗോഡൗണിൽ സൂക്ഷിച്ച 10 ലക്ഷംരൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചു

0
ഏറ്റുമാനൂർ : പേരൂർ കണ്ടഞ്ചിറയിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ 10 ലക്ഷംരൂപയുടെ നിരോധിത...

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...