കോഴിക്കോട്: കോഴിക്കോട് ചാലിയം ചാലിയം തീരത്ത് ഒരാളുടെ മൃതദേഹം അടിഞ്ഞു. ആനങ്ങാടി ഫിഷ് ലാന്റിംഗിന് തെക്ക് വശത്ത് തീരത്ത് ഇന്ന് രാവിലെയാണ് മൃതദേഹം അടിഞ്ഞത്. മദ്ധ്യവയസ് തോന്നിക്കുന്ന ഒരാളുടെ മൃതദേഹമാണ് തീരത്ത് അടിഞ്ഞത്. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കോസ്റ്റല്‍ പോലീസ് പറഞ്ഞു. മുഖം വ്യക്തമല്ലാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ ചാലിയം സ്വദേശിയായ ഉസ്മാനെ കാണാനില്ലായിരുന്നു. അതേസമയം മൃതദേഹം ഉസ്മാന്റെതാണോയെന്ന് വ്യക്തമല്ലെന്ന് പ്രദേശവാസികളും പോലീസും പറഞ്ഞു. മൃതദേഹത്തിന് രണ്ട് മൂന്ന് ദിവസത്തെ പഴക്കം തോന്നിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൂടുതല്‍ പിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു.