ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി അലങ്കോലപ്പെട്ടത് സംഘാടനത്തിലെ പിഴവെന്ന് വിലയിരുത്തൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : താഴത്തങ്ങാടിയിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി അലങ്കോലപ്പെട്ടത് സംഘാടനത്തിലെ പിഴവെന്ന് ടെക്നിക്കൽ കമ്മിറ്റിയുടെ വിലയിരുത്തൽ. സിബിഎൽ വള്ളംകളിയുടെ ആദ്യ മത്സരം തന്നെ അലങ്കോലപ്പെടുകയും സംഘർഷമുണ്ടാവുകയും ചെയ്തത് ടൂറിസം വകുപ്പിന് വലിയ നാണക്കേടാണുണ്ടായത്. വിദേശ വിനോദസഞ്ചാരികളടക്കം വള്ളംകളി കാണാനെത്തിയ സ്ഥലത്താണ് മത്സരങ്ങൾ പൂർത്തീകരിക്കാതെ അടിച്ചുപിരിഞ്ഞത്. വള്ളംകളിയുമായി ബന്ധമില്ലാത്തവരെ ടൂറിസം വകുപ്പ് നടത്തിപ്പ് ചുമതല ഏൽപ്പിച്ചതിനെതിരെയും അതിരൂക്ഷ വിമർശനം. വള്ളംകളി തടസപ്പെടുത്തിയ കുമരകം ടൗൺ ബോട്ട് ക്ലബിനെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു. ടൂറിസം വകുപ്പ് നേരിട്ട് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു വള്ളംകളി. ഒരേപോലെ വള്ളങ്ങൾക്ക് സ്റ്റാർട്ടിങ് ക്രമീകരിക്കാത്തതും ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിനിടെ കൃത്യതയില്ലാതെ ചെറുവള്ളങ്ങൾ വിട്ടതും വള്ളംകളി നിയന്ത്രിക്കുന്നതിൽ പരാചയപ്പെട്ടതുമായിരുന്നു പ്രശ്നങ്ങൾ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...