പൊടിക്കാറ്റിനും മിതമായ മഴക്കും സാധ്യത

For full experience, Download our mobile application:
Get it on Google Play

യാംബു : സൗദിയിൽ ചില പ്രദേശങ്ങളിൽ അതിശൈത്യം തുടരുന്നതായി റിപ്പോർട്ട്. വരുംദിവസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ, പൊടിനിറഞ്ഞ ഉപരിതല കാറ്റ്, ഉയർന്ന തിരമാലകൾ എന്നിവയുള്ള കാലാവസ്ഥ വ്യതിയാനം പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തുറൈഫ്, അൽ ഖുറയാത്ത്, അൽ അറാർ തുടങ്ങിയ സൗദിയുടെ ഉത്തര ഭാഗങ്ങളിൽ അതിശൈത്യം തുടരുകയാണ്. ബുധനാഴ്ച തുറൈഫിൽ ഒരു ഡിഗ്രിയും അൽ ഖുറയാത്തിൽ രണ്ടു ഡിഗ്രിയും അൽ അറാറിൽ മൂന്നു ഡിഗ്രിയുമാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

തബൂക്ക്,അൽ ജൗഫ്, ഹാഇൽ, അൽ ഉല,ഖൈബർ എന്നീ പ്രദേശങ്ങളിലും നല്ല ശൈത്യം അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്. അസീർ, ജീസാൻ മേഖലകളിൽ വെള്ളിയാഴ്ച വരെ നേരിയ മഴക്കും തബൂക്കിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയുള്ളതായും കേന്ദ്രം പ്രവചിച്ചു. തബൂക്ക്, ഹഫ്ർ അൽ ബാതിൻ, അൽ ഖഫ്ജി,അൽ അയ്സ്, അൽ ഉല, യാംബു, ഖൈബർ തുടങ്ങിയ മേഖലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തബൂക്ക്, മദീന, മക്ക, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹാഇൽ എന്നിവിടങ്ങളിൽ 45 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയിൽ വെള്ളിയാഴ്‌ച വരെ കാറ്റ് ഉണ്ടാവുമെന്ന മുന്നറിയിപ്പും കേന്ദ്രം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...