കേരളത്തിൽ ഇന്ന് ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത ; കള്ളക്കടൽ ജാഗ്രതാ നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്നും 26 -ാം തിയതിയും ഇടിമിന്നൽ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 26 ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെയും കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 24/09/2025 പകൽ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. ടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...

നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല ; കേസ് അവസാനിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു....

പുസ്തകം വായിപ്പിച്ച് തട്ടിപ്പ് : തട്ടിപ്പ് നടന്നത് മണിചെയിൻ മാതൃകയിൽ ; വിദേശബന്ധം സ്ഥിരീകരിച്ച്...

0
തിരുവനന്തപുരം : പുസ്തകം വായിച്ച് പണം നേടാമെന്നപേരിൽ നടന്ന സൈബർ തട്ടിപ്പിൽ...

ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ വഴി തട്ടിപ്പ് ശ്രമം ; മുന്നറിയിപ്പുമായി നടൻ

0
കൊച്ചി : തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക്...