ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയയ്ക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി അക്കാഡമിക് വിദഗ്ദ്ധരെ ചാന്‍സലറാക്കാനുള്ള സര്‍വകലാശാലാ നിയമഭേദഗതിക്കുള്ള ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുന്നതോടെ ആ ബില്ലിന്റെ കഥ കഴിയും. ഉന്നതവിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ നിയമനിര്‍മ്മാണാധികാരമുള്ള വിഷയമായതിനാല്‍ ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കാമെന്നാണ് ഗവ‌ര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശം. ഇതുപ്രകാരമാണ് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും തനിക്ക് മുന്നില്‍ വേറെ വഴിയില്ലെന്നും ഇന്ന് ഗവര്‍ണര്‍ പറഞ്ഞത്.

തന്നെ ബാധിക്കുന്ന വിഷയമായതിനാല്‍ ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് നേരത്തേ ഒരുവട്ടം ഗവര്‍ണര്‍ പറഞ്ഞിരുന്നു. പിന്നീടത് ആവര്‍ത്തിച്ചിരുന്നില്ല. ഗവര്‍ണര്‍മാര്‍ സ്വമേധയാ ബില്ല് രാഷ്ട്രപതിക്കയച്ച ചരിത്രമില്ല. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ബില്ലുകള്‍ മാത്രമേ ഇതുവരെ ഗവര്‍ണര്‍മാര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ളൂ.

കേന്ദ്രനിയമത്തിന് വിരുദ്ധമാണോയെന്ന് രാഷ്ട്രപതിയുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് നിയമവകുപ്പ് ബില്ലിനൊപ്പം ശുപാര്‍ശ നല്‍കുകയാണ് പതിവ്. ഇത്തവണ ബില്ലുകള്‍ക്കൊപ്പം അത്തരമൊരു ശുപാര്‍ശയില്ല. മാത്രമല്ല നേരത്തേ നിയമസഭ പാസാക്കിയ സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്തതാണെന്നും ഇത് സംസ്ഥാന അധികാരത്തില്‍ പെടുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്. അതിനാല്‍ ഭരണഘടനയുടെ അനുച്ഛേദം 200പ്രകാരം രാഷ്ട്രപതിക്ക് ബില്ല് അയയ്ക്കുന്നതില്‍ തെറ്റുണ്ടോയെന്നാണ് ഗവര്‍ണര്‍ നിയമോപദേശകനോട് ആരാഞ്ഞത്. തെറ്റില്ലെന്ന് മറുപടിയും കിട്ടി. രാഷ്ട്രപതിക്ക് അയച്ചാല്‍ ബില്ല് ഡല്‍ഹിയില്‍ തന്നെ കുടുങ്ങും. ബില്ലില്‍ രാഷ്ട്രപതി സ്വന്തം നിലയില്‍ തീരുമാനമെടുക്കാറില്ല. കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടും. ഗവര്‍ണര്‍ക്ക് വിരുദ്ധമായി കേന്ദ്രം നിലപാടെടുക്കില്ലെന്നതിനാല്‍ ബില്ല് ഡല്‍ഹിയില്‍ കുടുങ്ങാനാണിട.

കേന്ദ്രസര്‍ക്കാര്‍ അഭിപ്രായമറിയിച്ചില്ലെങ്കിലും ബില്ലില്‍ തുടര്‍നടപടിയുണ്ടാവില്ല. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബില്ലില്‍ സംസ്ഥാനത്തിന് നിയമനടപടി അസാദ്ധ്യമാണ്. ചാന്‍സലറെ മാറ്റാന്‍ രണ്ടുംകല്‍പ്പിച്ചുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിജയിക്കാനിടയില്ല. തമിഴ്നാടും ബംഗാളും രാജസ്ഥാനും ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാന്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍മാര്‍ ഒപ്പിട്ടിട്ടില്ല. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പാസാക്കിയ പിന്നാലെവന്ന ബില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ പിന്‍വലിച്ചു. ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണറുടെ ചാന്‍സലര്‍ പദവി വെട്ടാനുള്ള നിയമം തയ്യാറാവുകയാണ്. രാജസ്ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്ന ഗവര്‍ണര്‍ക്ക് വിസിറ്റര്‍ പദവി നല്‍കാനുള്ള നിയമഭേദഗതിയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മമത ബാനർജിക്ക് തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ...

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...

കർണ്ണാടകയിൽ വീണ്ടും ട്വിസ്റ്റ് , പുറത്താക്കിയ ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന്

0
ബെംഗളൂരു : ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വീണ്ടും...