കേരള സര്‍ക്കാരും ഹരിത കര്‍മ സേനയും തന്റെ വീട് റെന്റ് ഫ്രീ ഗാരേജ് ആക്കിയെന്ന് യുവതിയുടെ ട്വീറ്റ് ; മറുപടിയുമായി മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കേരള സര്‍ക്കാരും ഹരിത കര്‍മ സേനയും തന്റെ വീട് റെന്റ് ഫ്രീ ഗാരേജ് ആക്കി മാറ്റിയെന്ന് വിമര്‍ശനം. ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ഇടമാക്കി തന്റെ വീട് മാറ്റിയെന്ന യുവതിയുടെ പരാതിയില്‍ ഇടപെട്ട് നടപടിയുമായി മന്ത്രി എം ബി രാജേഷ്. ആള്‍താമസമില്ലാത്ത തങ്ങളുടെ കണ്ണൂരിലെ വീട് ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ഗാരേജാക്കി മാറ്റിയെന്നായിരുന്നു യുവതിയുടെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്ന് മന്ത്രി യുവതിയുടെ ട്വീറ്റിന് മറുപടിയായി കുറിച്ചു.

കണ്ണൂര്‍ കുറുമത്തൂരിലെ തന്റെ വീടിന്റെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു യുവതിയുടെ ട്വീറ്റ്. ആള്‍താമസമില്ലാത്ത വീടിന്റെ കാര്‍പോര്‍ച്ചില്‍ ചാക്കുകള്‍ സൂക്ഷിച്ചിരിക്കുന്നതും കാണാമായിരുന്നു. 17 വര്‍ഷമായി യുകെയിലാണ് യുവതിയുടെ കുടുംബം താമസിക്കുന്നത്. പൂട്ടിയിട്ടിരിക്കുന്ന നാട്ടിലെ വീട് കുറച്ച് വര്‍ഷങ്ങളായി ഹരിത കര്‍മ്മ സേന സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നുവെന്ന് ട്വീറ്റില്‍ പറയുന്നു.

മുഖ്യമന്ത്രി, മന്ത്രി എംബി രാജേഷ്, കുടുംബശ്രീ തുടങ്ങിയവരെ ടാഗ് ചെയ്തായിരുന്നു യുവതിയുടെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ വേണ്ട നടപടി സ്വീകരിച്ചുവെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. ഹരിത കര്‍മ്മ സേന സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ മാറ്റിയെന്ന് അറിയിച്ച മന്ത്രി ഇത് വ്യക്തമാക്കുന്ന ചിത്രങ്ങളും മറുപടിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...