ചന്ദന പള്ളി – കോന്നി റോഡ് നവീകരണ പ്രവർത്തനങ്ങൾ ഉടൻ

For full experience, Download our mobile application:
Get it on Google Play

കോന്നി: ചന്ദനപള്ളി – കോന്നി റോഡ് നവീകരിക്കാൻ 9.75 കോടി അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ഭാരം കൂടിയ ടിപ്പറുകളും മറ്റും ഓടി റോഡിൻ്റെ ഒരു ഭാഗം പൂർണ്ണമായും ടാറിംഗ് തകർന്നിരിക്കുകയാണ്. തകർന്നു കിടക്കുന്ന റോഡ് പൂർണമായും ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കും. 12.200 കിലോമീറ്റർ ദൂരമാണ് റോഡിനുള്ളത്. ബി.സി. ഓവർലെ ചെയ്ത് റോഡ് ഉന്നത നിലവാരത്തിലാക്കും. പൂർണ്ണമായും തകർന്ന ഭാഗത്ത് റോഡ് പൊളിച്ച് ബി.എംആൻ്റ് ബി.സി ടാറിംഗ് തന്നെ നടത്തും. റോഡിൽ വെള്ളം കെട്ടി നിൽക്കുന്ന ഭാഗങ്ങളിൽ ഡ്രെയിനേജ് നിർമ്മിക്കും.

കോന്നി താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നത് ഈ റോഡിലെ പ്രധാന പ്രശ്നമാണ്. ഇത് പരിഹരിക്കാനായി ഇവിടെ പൈപ്പ് കൾവർട്ട് നിർമ്മിക്കും. കോന്നി ടൗണിനു മുൻപായി റോഡിൻ്റെ വശങ്ങളിൽ പുട്ടുകട്ട സ്ഥാപിക്കും. ജനങ്ങൾക്ക് റോഡ് സൈഡിൽ കൂടി തടസ്സമില്ലാതെ നടക്കുന്നതിനാണ് പുട്ടുകട്ട പാകുന്നത്. ശബരിമല തീർത്ഥാടകർക്ക് ആങ്ങമൂഴി, കോന്നി വഴി അടൂരിൽ എം.സി. റോഡിലേക്ക് എത്താനുള്ള പാത കൂടിയാണിത്. അടൂർ ഭാഗത്തു നിന്നും മെഡിക്കൽ കോളേജിലെത്താനുള്ള പ്രധാന പാതയും ഇതാണ്.

റോഡു നിർമ്മാണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. നിർമ്മാണം സംബന്ധിച്ച് ആലോചിക്കാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും എം.എൽ.എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...