ലഹരിയുടെ ഉപയോഗ വര്‍ദ്ധനവിനെതിരെ യുവജനങ്ങള്‍ അണിചേരണമെന്ന് ചാണ്ടി ഉമ്മന്‍

For full experience, Download our mobile application:
Get it on Google Play

പരുമല: ലഹരിയുടെ ഉപയോഗ വര്‍ദ്ധനവിനെതിരെ യുവജനങ്ങള്‍ അണിചേരണമെന്ന് ചാണ്ടി ഉമ്മന്‍ എം എൽ എ പറഞ്ഞു. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരുമലയില്‍ നടന്ന യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ യുവാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും നന്മയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുവാനും പ്രതികരിക്കുവാനും കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.

കെ.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജസ്റ്റിസ് ജെ.ബി.കോശി, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി, ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാര്‍ പേള്‍ കണ്ണേത്ത്, റീജിയണല്‍ സെക്രട്ടറി അബി ഏബ്രഹാം കോശി, മുന്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. അജി കെ.തോമസ്, മുന്‍ കേന്ദ്ര ട്രഷറാര്‍ ജോജി പി. തോമസ്, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗം റോബിന്‍ ജോ വര്‍ഗീസ്, ഫാ. ജയിന്‍ സി. മാത്യു, ഫാ. അജി ഗീവര്‍ഗീസ്, ഡോ.കുര്യാക്കോസ് വി. കൊച്ചേരില്‍, അബു വീരപ്പള്ളില്‍, എബിന്‍ വള്ളികുന്നം, മനു തമ്പാന്‍, ബിബിന്‍ ബാബു, ലിജോ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. സഖറിയാ മാര്‍ അന്തോണിയോസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ ദേഹവിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...