Thursday, May 9, 2024 2:07 am

പുതുപ്പള്ളിയുടെ മുക്കും മൂലയും തൊട്ടറിഞ്ഞ് ചാണ്ടി ഉമ്മന്‍ ; പ്രചാരണത്തില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ ‘അതിവേഗം ബഹുദൂരം’ മുന്നില്‍ …

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഒന്നാംഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിലേയ്‌ക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗവും വികസനം പറഞ്ഞ് യുഡിഎഫ് എല്‍ഡിഎഫ് മുന്നണികളും, മോദി സര്‍ക്കാരിന്റെ വികസനവും മിത്ത് വിവാദങ്ങളും പറഞ്ഞ് എന്‍ഡിഎയും പ്രചാരണരംഗം ചൂടുപിടിപ്പിക്കുകയാണ്. എന്നിരുന്നാലും പ്രചാരണത്തിന്റെ ആരംഭം മുതല്‍ തന്നെ ചാണ്ടി ഉമ്മന് ലഭിച്ച സ്വീകാര്യതയും എടുത്ത് പറയേണ്ടതാണ്. സാമുദായിക സമവാക്യങ്ങളെ മറികടന്ന് ജനങ്ങളുടെ മനസില്‍ ഇടം നേടിയ ഉമ്മന്‍ ചാണ്ടിയെപ്പോലെ ചാണ്ടി ഉമ്മനെയും ജനങ്ങള്‍ ഇരു കൈയ്യുംനീട്ടീ സ്വീകരിക്കും എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും മണ്ഡലത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ വോട്ടറെ കാണുമ്പോഴും താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണെന്ന് എടുത്ത് പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യം ചാണ്ടി ഉമ്മന് പുതുപ്പള്ളിയിലില്ല. കണ്ടപാടെ ചാണ്ടി സാറിന്റെ മകനെന്നും, ഞങ്ങടെ കുഞ്ഞൂഞ്ഞിന്റെ മകനെന്നും പറഞ്ഞ് ചാണ്ടി ഉമ്മന്റെ  സമീപത്തേയ്‌ക്ക് ഓരോ വോട്ടര്‍മാരും ഓടിയടുക്കുകയുമാണ്.

പുതുപ്പള്ളിയിലെ ഒട്ടുമിക്ക വോട്ടര്‍മാരും സാധാരണക്കാരാണ്. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് ആവശ്യം കടിച്ചാല്‍ പൊട്ടുന്ന സാഹിത്യം പറയുന്ന ഒരു നേതാവിനെയല്ല. ഏത് സമയവും തങ്ങളുടെ പ്രശ്‌നങ്ങള്‍ ക്ഷമാപൂര്‍വം കേട്ട് അതിന് സരസമായ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒരു നേതാവിനെയാണ്. ഇതെല്ലാം തന്നെയാണ് പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിയെയും ഇപ്പോള്‍ മകന്‍ ചാണ്ടി ഉമ്മനെയും ചേര്‍ത്തു നിര്‍ത്തുവാനുള്ള കാരണം. ജെയ്‌ക് സി തോമസിനെ അപേക്ഷിച്ച് ചാണ്ടി ഉമ്മന്‍ ബഹുദൂരം മുന്നിലാണെന്നും വോട്ടര്‍മാര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇതിനൊപ്പം നാമനിര്‍ദേശ പത്രികയിലെ ആസ്‌തിയും പരസ്‌പര വിരുദ്ധമായ മറുപടിയും ജനങ്ങളില്‍ ജെയ്‌ക് സി തോമസ് എന്ന സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പുനഃര്‍വിചിന്തനം ചെയ്യാന്‍ അവസരം ഒരുക്കിയെന്നും പറയാം. കാരണം ജനങ്ങളെ സേവിക്കുവാനുള്ള തിരക്കില്‍ സ്വന്തമായി ഒരു ഭവനം പണിയുവാന്‍ പോലും മറന്നുപോയ ഉമ്മന്‍ ചാണ്ടി എന്ന നേതാവ് തന്നെയാണ് എപ്പോഴും പുതുപ്പള്ളിയുടെ മുന്നിലെ മികച്ച ജനസേവകനുള്ള ഉദാഹരണം.

വ്യക്തിപരമായി ആളുകളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചതും ശേഷം വാഹന പ്രചാരണത്തിലേയ്‌ക്ക് ഏറ്റവുമാദ്യം കടന്നതും ചാണ്ടി ഉമ്മന്‍ തന്നെയാണ്. മറ്റ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് എന്തുകൊണ്ടും ഒരുപടി മുന്നില്‍ തന്നെയാണ് ചാണ്ടി ഉമ്മന്‍ എന്നതാണ് വ്യക്തമാകുന്നത്. ചാണ്ടി ഉമ്മനെ സംബന്ധിച്ച് മുഴുവന്‍ സമയവും പ്രചാരണം ആവശ്യമാണോ എന്നതാണ് വോട്ടര്‍മാരുടെ ചോദ്യം. കാരണം ഉമ്മന്‍ ചാണ്ടിയുടെ മകന്‍ എന്ന നിലയില്‍ പുതുപ്പള്ളിയില്‍ മാത്രമല്ല, കേരളത്തിലുടനീളം അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത ഏത് കൊച്ചു കുട്ടികള്‍ക്കും അറിയാവുന്നതാണ്. മാത്രമല്ല രാഷ്‌ട്രീയം എന്നതിലുപരി പിതാവിന്റെ മൃതദേഹത്തിനരികില്‍ നിന്നുകൊണ്ട് അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ വന്ന ജനങ്ങള്‍ക്ക് മുന്നില്‍ കൂപ്പ് കൈകളോടെ നിന്ന ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ജനങ്ങളുടെ മനസില്‍ ഇടം നേടി കഴിഞ്ഞതുമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

0
കല്‍പ്പറ്റ: പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ സ്വദേശി...

അര ഗ്രാമിന് 2000 രൂപ വരെ വില, ഈ തുക കൊടുത്തും വാങ്ങാൻ ആവശ്യക്കാരേറെ,...

0
തൃശൂര്‍: ചേർപ്പിൽ യെല്ലോ മെത്തുമായി രണ്ടു യുവാക്കൾ പിടിയിൽ. വല്ലച്ചിറ സ്വദേശി...

പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി

0
തൃശൂർ: പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി. മലപ്പുറം...

പിണറായി സ്വന്തം പാർട്ടിക്കാരെ ചതിച്ചു, മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയത് : കെ...

0
തിരുവനന്തപുരം: മോദിക്കെതിരെ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി...