ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി ദില്ലി തീസ്ഹസാരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹര്‍ജി പരിഗണിക്കവേ ദില്ലി പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കുക എന്നത് മൗലിക അവകാശമാണെന്ന് പറഞ്ഞ കോടതി ജമാ മസ്ജിദ് പാക്കിസ്ഥാനില്‍ അല്ലെന്ന് ദില്ലി പോലീസ് ഓര്‍ക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ആസാദിനെതിരെയുള്ള എല്ലാ കേസുകളുടെയും വിവരങ്ങള്‍ ഇന്ന് ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാമസ്ജിദിന് മുന്നിലെ പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി ദില്ലി തീസ്ഹസാരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും
RECENT NEWS
Advertisment