കുറ്റിപ്പുറം: കുറ്റിപ്പുറം പാണ്ടികശാലയിൽ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് കർണാടക സ്വദേശികളായ രണ്ട് പേർ മരിക്കുകയും കാർ യാത്രക്കാരായ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കർണാടകയിലെ ഇരിയൂർ സ്വദേശിയും നഗരസഭ കൗൺസിലറുമായ പാണ്ഡുരംഗ(34), പ്രഭാകരൻ(50) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രാത്രി 12.30ഓടെയായിരുന്നു അപകടം.
കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വിനോദസഞ്ചാരത്തിന് പോകുന്നവരായിരുന്നു കാർ യാത്രക്കാർ. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.