അമേരിക്ക: ഗാസയിലെ ഇസ്രയേൽ നടപടികൾ വംശഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് യു.എസ്. ദേശീയ സുരക്ഷാഉപദേഷ്ടാവ് ജാക്ക് സള്ളിവനാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ, സാധാരണക്കാരായ പൗരൻമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇസ്രയേൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും സള്ളിവൻ ആവശ്യപ്പെട്ടു. നിരപരാധികളായ സാധാരണക്കാരായ പൗരൻമാരുടെ സുരക്ഷിതത്വത്തിനായി ഇസ്രയേൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും ഗാസയിലേത് വംശഹത്യയാണെന്ന് വിശ്വസിക്കുന്നില്ല. അത്തരം വാദങ്ങളെ തള്ളിക്കളയുകയാണെന്നും യു.എസ് സുരക്ഷാഉപദേഷ്ടാവ് അറിയിച്ചു. റാഫയുടെ ഹൃദയഭാഗത്ത് മിലിറ്ററി ഓപ്പറേഷൻ നടത്തിയത് വലിയ തെറ്റാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. അത് വലിയൊരു ജനവിഭാഗത്തെ അപകടത്തിലാക്കും.
പക്ഷെ റാഫയിലെ സൈനിക നീക്കം കൊണ്ട് കാര്യമായ ഗുണമുണ്ടാവില്ലെന്നും സള്ളിവൻ പറഞ്ഞു.റാഫയിലെ ഇസ്രയേൽ അധിനിവേശത്തിനെതിരെ മുന്നറിയിപ്പുമായി യു.എസ് രംഗത്തെത്തിയിരുന്നു. റാഫയിലെ സൈനികനടപടി വലിയ രീതിയിൽ സാധാരണക്കാരുടെ ജീവൻ നഷ്ടമാകുന്നതിന് കാരണമാകുമെന്നായിരുന്നു യു.എസ് മുന്നറിയിപ്പ്. റാഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.