കോഴിക്കോട് : പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നവരാണ് രാജ്യദ്രോഹികളെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. രാജ്യസ്നേഹികളെല്ലാം നിയമത്തെ എതിര്‍ക്കുന്നുണ്ടെന്നും ആസാദ് കോഴിക്കോട് പറഞ്ഞു. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിച്ച പീപ്പിള്‍സ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.
പൗരത്വ ഭേദഗതി നിയമത്തോട് കടപ്പാടുണ്ടെന്നും അതാണ് ജനങ്ങളെ ഒന്നിപ്പിച്ചതെന്ന പരിഹാസത്തോടെയാണ് ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയത്. ഭരണകൂടം കരുതിയത് ഈ നിയമത്തിനെതിരെ മുസ്ലീങ്ങൾ മാത്രം പ്രതിഷേധവുമായി വരുമെന്നാണ്, എന്നാല്‍ ഭരണകൂടത്തിന്റെ പ്രതീക്ഷ തെറ്റി.
നിയമത്തില്‍ നിന്ന് ഒരിഞ്ച് പോലും പിറകോട്ട് പോകില്ലെന്നാണ് ഭരണകൂടം പറയുന്നത്. എന്നാല്‍ ഇതിനെതിരായ പ്രക്ഷോഭത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ആസാദ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിച്ച് പ്രതിഷേധത്തില്‍ വിവിധ രാഷ്ടീയകക്ഷി നേതാക്കളും മുസ്‍ലിം, ദളിത്, ആദിവാസി സംഘടന നേതാക്കളും പങ്കെടുത്തു.