Skip to content

കൊറോണ ബാധ ; ചൈനയിൽ മരണസംഖ്യ 700 കടന്നു , സാമ്പത്തികസഹായം തേടി ലോകാരോഗ്യ സംഘടന

ബെയ്‌ജിങ്‌ : കൊറോണ ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 700 കടന്നു. സാർസ് ബാധിച്ച് ചൈനയിലും ഹോങ്കോങിലും മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങളിൽ നിന്ന് 67 കോടി ഡോളർ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി.

രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയേയും ഹോങ്കോങിനേയും ഭീതിയിലാഴ്ത്തിയ സാർസിനേക്കാൾ കൂടുതൽ പേരെ കൊന്നൊടുക്കിയ റെക്കോ‍ർഡ് ഇനി കൊറോണയ്ക്ക്. ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന കൊറോണ ചൈനയിൽ മാത്രം ഇതുവരെ കൊന്നൊടുക്കിയത് 717 പേരെയാണ്. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നത് മരണസംഖ്യ ഇനിയും ഉയരാൻ ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഹുബേയിൽ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്.

ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീൻസിലുമായി രണ്ട് പേര് കൊറോണ ബാധിച്ച് മരിച്ചു. ഇതിനിടെ ചൈനയിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ ഹോങ്കോങ് കൂടുതൽ നടപടികൾ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നെത്തുന്നവരോട് രണ്ടാഴ്ചക്കാല പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട ഹോങ്കോങ് നിയമം ലംഘിച്ചാൽ കടുത്ത നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെ കൊറോണയെ ചെറുക്കാൻ ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തി. 6,750 ലക്ഷം ഡോളറിന്റെ ധനസഹായം വേണമെന്ന് WHO ഡയറക്ടർ ജനറൽ അഭ്യർത്ഥിച്ചു. ഇതിനിടെ വൈറസ് ബാധ നേരിടാൻ ചൈനയ്ക്ക് 1,000 ലക്ഷം ഡോളർ സഹായം അമേരിക്ക വാഗ്ദാനം ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

  5. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

Share on WhatsApp

Share this story

കൊറോണ ബാധ ; ചൈനയിൽ മരണസംഖ്യ 700 കടന്നു , സാമ്പത്തികസഹായം തേടി ലോകാരോഗ്യ സംഘടന pathanamthittamedia.com